ഓണാഘോഷം Posted: 30 Aug 2015 06:44 PM PDT   സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ഉത്സവമായ ഓണം ഏറ്റവും ആഹ്ളാദകരമായി വിവിധ പരിപാടികളോടെ ഞങ്ങള്‍ ആഘോഷിച്ചു.യു പി ക്ളാസ്സിലെ കുട്ടികളെ 4 ഹൗസ്സുകളായി തിരിച്ച് പൂക്കള മത്സരം , ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വടംവലി മത്സരം,  ചാക്കിലോട്ടം,  മെഴുകുതിരികത്തിച്ചോട്ടം എന്നീ മത്സരങ്ങളും , എല്‍ പി ക്ളാസ്സുകാര്‍ക്കായി ബോള്‍പാസിങ്ങ്, കസേരകളി എന്നീ മത്സരങ്ങളും കുട്ടികള്‍ നന്നായി ആസ്വദിച്ചു. മഹാബലി തമ്പുരാനുമായി നടത്തിയ സംവാദം കുട്ടികള്‍ക്ക് പുത്തനനുഭവമായി. P T A പ്രസിഡന്റ് ശ്രീ കുര്യന്‍ TK യും പ്രധാനാധ്യാപിക സി. പ്രദീപയും ഓണസന്ദേശം നല്‍കി.തുടര്‍ന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ആസ്വദിച്ച് കുട്ടികള്‍ ഓണാവധിക്കായി സ്വഭവനത്തിലേക്കു യാത്രയായി.  |