ഗാന്ധി ജയന്തി Posted: 04 Oct 2016 08:53 AM PDT ഗാന്ധി ജയന്തി രാഷ്ട്രപിതാവിന്റെ ജന്മദിനം വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. സ്ക്കൂള്‍ അസംബ്ലി ചേര്‍ന്നു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി.
ഗാന്ധി ക്വിസ്, പ്രസംഗമല്‍സരം, ചിത്രപ്രദര്‍ശനം തുടങ്ങിയവ നടത്തി.പി.ടി.എ.ഭാരവാഹികളും, മാനേജ്മെന്റ് ഭാരവാഹികളും പരിപാടിയില്‍ സംബന്ധിച്ചു.
ഒരാഴ്ചക്കാലത്തെ ശുചീകരണവാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് സ്ക്കൂളും പരിസരങ്ങളും വൃത്തിയാക്കി. മധുരപലഹാര വിതരണം നടത്തി.
|
സ്ക്കൂള്‍ കായികമേള 2016-17 Posted: 04 Oct 2016 08:45 AM PDT സ്ക്കൂള്‍ കായികമേള 2016-17 2016-17 അദ്ധ്യയന വര്‍ഷത്തെ സ്ക്കൂള്‍ കായികമേള 29-09-2016 വ്യാഴാഴ്ച്ച സ്ക്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്നു. മേളയുടെ ഉദ്ഘാടനം പി.ടി.എ. പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അധ്യക്ഷതയില്‍ പ്രശസ്ത ഫൂട്ബാള്‍ താരം റഫീഖ് പടന്നനിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ലത്തീഫ് നീലഗിരി, ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
നാല് ഹൗസുകളായി തിരിച്ച് നടത്തിയ മേളയില്‍ മുഴുവന്‍ കുട്ടികളും പങ്കെടുത്തു. വിജയികള്‍ക്ക് പി.ടി.എ. പ്രസിഡണ്ട് ടി.കെ. ഫൈസല്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കായികമേളയില്‍ 141 പോയിന്റ് നേടിക്കൊണ്ട് യെല്ലോ ഹൗസ് ഒന്നാം സ്ഥാനവും, 130 പോയിന്റ് നേടിക്കൊണ്ട് ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. |