ശിലാസ്ഥാപനം Posted: 12 Sep 2015 09:35 PM PDT എം.എല്‍.എ ഫണ്ടില്‍ നിന്നും അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ശ്രീ കെ. ചന്ദ്രശേഖരന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് വി.രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ എം.കെ രാജശേഖരന്‍ സ്വാഗതവും ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീമതി യമുനാ രാഘവന്‍, ബങ്കളം കുഞ്ഞികൃഷ്ണന്‍, നാരായണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ ഹിമാലയന്‍ വുഡ്ബാഡ്ജ് നേടിയ സ്കൗട്ട് മാസ്റ്റര്‍ കുഞ്ഞികൃഷ്ണ പിഷാരടി, ഇന്‍സ്പയര്‍ ദേശീയ തലത്തിലേക്ക് യോഗ്യത നേടിയ നിധിന്‍കൃഷ്ണന്‍ എന്നിവരെ അനുമോദിച്ചു. ഇവര്‍ക്കുള്ള പി.ടി.എ യുടെ ഉപഹാരം എം.എല്‍.എ വിതരണം ചെയ്തു.
 |
രാജ്യപുരസ്കാര്‍ നൂറ് ശതമാനം വിജയം Posted: 12 Sep 2015 09:26 PM PDT സ്കൗട്ട് ആന്റ് ഗൈഡ്സ് രാജ്യപുരസ്കാര്‍ പരീക്ഷയില്‍ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. പരീക്ഷ എഴുതിയ ഒരു സ്കൗട്ടും ഏഴ് ഗൈഡ്സും പരീക്ഷ പാസ്സായി. നിധിന്‍ .എം, ആദിത്യ. കെ, സനവ്യ സുധാകരന്‍, മിഥുല കെ.എം, കീര്‍ത്തന വി.എസ്, അമൃത ഇ, അല്‍ക്ക സെബാസ്ററ്യന്‍, ശരണ്യ എ.ടി.വി. എന്നിവരാണ് രാജ്യ പുരസ്കാര്‍ നേടിയത്.  |