സംസ്ഥാനത്തും മികവ് തെളിയിച്ച് കാസർഗോട്ടെ കുട്ടികൾ
  
തിരുവനന്തപുരത്ത്  സമാപിച്ച സംസ്ഥാന മികവുത്സവത്തിൽ  കാസർഗോട്ടെ കുട്ടികൾ മിന്നുന്ന പ്രകടനം കാഴ്ച വെച്ചു.അരയി ഗവ.യു.പി.സ്കൂൾ, കുറ്റിക്കോൽ പഞ്ചായത്തിലെ എൻ.സി.  എം എ .എൽ .  പി.സ്കൂൾ  ശങ്കരമ്പാടി,  പിലിക്കോട്  ചന്തേര  ഇസ ത്തുൽ  ഇസ്ലാമിയ എ.എൽ.പി സ്കൂൾ എന്നീ വിദ്യാലയങ്ങളാണ് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തല മികവുത്സവത്തിൽ പങ്കെടുത്തത്.കഴിഞ്ഞ  ഒരധ്യയന വർഷം  പഠന നിലവാരത്തിൽ  കൈവരിച്ച  നേട്ടങ്ങളുമായാണ് അരയി ഗവ.യു.പി.സ്കൂൾ ടീം തലസ്ഥാനത്ത്  എത്തിയത്. ശിശു സൗഹൃദ ക്ലാസ് മുറികൾ - പരിസ്ഥിതി  സൗഹൃദ ക്യാമ്പസ് എന്ന മേഖലയിൽ അരയി  അവതരിപ്പിച്ച  പ്രബന്ധം വിധി കർത്താക്കളുടെയും വിദ്യാ ഭ്യാസവിദഗ്ദ്ധരടങ്ങിയ സദസ്സിന്റെയും കയ്യടി നേടി.
സാമൂഹ്യ പങ്കാളിത്ത മേഖലയിൽ ചന്തേര സ്കൂൾ കൈവരിച്ച നേട്ടവും  പ്രശംസയ്ക്ക് പാത്രമായി. ലോവർ പ്രൈമറി ക്ലാസു കളിലെ ശാസ്ത പരീക്ഷണങ്ങളാണ് ശങ്കരമ്പാടി  സ്കൂളിലെ  കുട്ടികൾ  വിഷയാധിഷ്ടിത പഠന  മേഖല യിൽ അവതരിപ്പിച്ചത്. ഓരോ വിദ്യാലയത്തിൽ നിന്നും നാലു വീതം വിദ്യാർഥികളാണ് പ്രബന്ധാവതരണത്തിൽ പങ്കെടുത്തത്.
സമാപന  ചടങ്ങിൽ  പ്രശസ്ത സിനിമാ  നടൻ ഷോബി  തിലകൻ  വിദ്യാലയങ്ങൾക്കുള്ള ടോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.എസ്.എസ്.എ.  സ്റ്റേറ്റ് ഡയരക്ടർ ഇ.പി.  മോഹൻ ദാസ് അധ്യക്ഷത  വഹിച്ചു.
ജില്ലാ. പ്രൊജക്ട് ഓഫീസർ ഡോ: എം.ബാലന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും പിടിഎ പ്രതിനിധികളും വിദ്യാഭ്യാസ ഓഫീസർമാരുമടക്കം നാല്പത്തിയെട്ട് പേരാണ്  ജില്ലാ ടീമിൽ  ഉണ്ടായിരുന്നത്.
പ്രബന്ധാവതരണത്തോടൊപ്പം മികവ് പ്രദർശനവുമുണ്ടായി.നാലാം സ്ഥാനത്തിന്  ജില്ലയ്ക്കുള്ള  ട്രോഫിയും  സർട്ടിഫിക്കറ്റും ഡോ എം.ബാലൻ ഏറ്റു വാങ്ങി
കൊടക്കാട് നാരായണന്റെ നേതൃത്വത്തിൽ സംസ്ഥാനമിക വുത്സവത്തിൽ പങ്കെടുത്ത അരയി സ്കൂൾ വിദ്യാർഥികളായ  കെ.ആദിത്യൻ, കെ.അനുശ്രീ, ടി. അനുശ്രീ, പി.കെ. സ്നേഹമോൾ, പി ടി എ പ്രസിഡന്റ് പി രാജൻ അധ്യാപികമാരായ ശോഭന കൊഴുമ്മൽ, പി.ബിന്ദു എന്നിവർക്ക്  സ്കൂളിൽ  സ്വീകരണം  നൽകി.
ഫോട്ടോ .. സംസ്ഥാന തല മികവുത്സവത്തിൽ പ്രശസ്ത  സിനിമാ  നടൻ ഷോബി  തിലകനിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങുന്ന അരയി ഗവ.യു. പി.സ്കൂൾ ടീം.

Previous Page Next Page Home