മെട്രിക് മേള – ശില്പശാല
കുട്ടികള്‍ക്ക് താരതമ്യേന ലളിതമായ ഗണിതാശയങ്ങളെയും ഗണിത മേഖലകളേയും കൂട്ടുപിടിച്ച് പ്രയാസം നേരിടുന്ന ക്രിയകള്‍, പ്രായോഗിക പ്രശ്നങ്ങള്‍, തുടങ്ങിയ മേഖലകളിലെ ആശയ രൂപീകരണവും പ്രക്രിയാശേഷി വികസനവും സാധ്യമാക്കുക എന്നതാണ് മെട്രിക് മേള ലക്ഷ്യമിടുന്നത്.
മൂന്ന് നാല് ക്ലാസ്സുകളിലെ ഗണിത പഠനവുമായി ബന്ധപ്പെട്ട് മെട്രിക് മേളയുടെ ശില്‍പ്പശാല 22-01-2015 ന് നടത്തി.എസ്.ആര്‍.ജി കണ്‍വീണര്‍ നഫീസത്ത് ടീച്ചര്‍,രക്ഷിതാക്കള്‍, ചന്ദ്രമതി ടീച്ചര്‍, ദീപ ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ശില്പ്പശാലയില്‍ ചാര്‍ട്ട് കൊണ്ട് വിവിധ അളവിലുള്ള സ്ട്രിപ്പുകള്‍ ,റീപ്പര്‍,മെട്രിക് ക്ലോക്ക് ,തുണിസഞ്ചി എന്നിവ ഉണ്ടാക്കി.
മെട്രിക് മേള - "നീളം"
കുട്ടികളില്‍ അടിസ്ഥാന ഗണിത ശേഷികള്‍ പരിപോഷിപ്പിച്ച്പഠന മികവിലേക്ക് നയിക്കുന്നതിനായി മൂന്നാം ക്ലാസിലെ കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ മെട്രിക് മേളയില്‍ 'നീളം' എന്ന യൂണിറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്തു.ചാര്‍ട്ട് പേപ്പര്‍ ,സ്ട്രിപ്പ്, റീപ്പര്‍ സണ്‍പാക്ക് ഷീറ്റ് എന്നിവ ഉപയോഗിച്ച് 15cm,30cm,1mഎന്നീ അളവിലുള്ള സ്കെയിലുകള്‍ നിര്‍മ്മിച്ചു.സ്കെയില്‍ നിര്‍മ്മാണം ,ഉയരവും നിരക്കും ഈ രണ്ട് പ്രവര്‍ത്തനങ്ങളും ചെയ്തു കഴിഞ്ഞപ്പോള്‍ നീളം അളക്കുന്നതിനുള്ള യൂണിറ്റാണ് മീറ്റര്‍ ,100cm ചേര്‍ന്നതാണ് ഒരു മീറ്റര്‍ എന്ന ധാരണ കൈവരിക്കാന്‍ സാധിച്ചു.