GHS KALICHANADUKKAM |
Posted: 13 Oct 2018 01:07 AM PDT കേന്ദ്ര ഗവൺമെന്റ് 26.9.18 മുതൽ ഒരാഴ്ച പോഷൺ അഭിയാൻ ആയി രാജ്യത്തെ സ്കൂളുകളിൽ ആ ചരിക്കുകയാണ് ഇതിന്റെ ഭാഗമായി കാലിച്ചാനടുക്കം ഗവർമെന്റ് ഹൈസ്കൂളിൽ ഇത് സംബന്ധിച്ച് ക്ലാസ്സുകൾ സംഘടിപ്പിച്ചു . ആരോഗ്യ വകുപ്പ് ,കൃഷി വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ഇത് നടത്തുന്നത്. പോഷൺ അഭിയാൻ എന്ന പദ്ധതി പ്രകാരം കുട്ടികൾക്കും (പ്രത്യേകിച്ച് അഡോളസെന്റ് പെൺകുട്ടികൾക്ക് ) രക്ഷാകർത്താക്കൾക്കും nutrition, cleanliness, good health, balanced diet, green leafy vegetables, menstural health, kitchen garden setting എന്നീ വിഷയങ്ങളെ സംബന്ധിച്ച് Health & family affairs, Food safety, Agriculture ഡിപ്പാർട്ടുമെന്റുകളിലെ ഉദ്യോഗസ്ഥരെ കൊണ്ട് ബോധന ക്ലാസ്സ് നടത്താനുള്ള പരിപാടി കൾവരും ദിവസങ്ങളിൽ നടക്കും .പി എച്ച് സി എണ്ണപ്പാറയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.വി.ഗിരിജ ക്ലാസ്സ് എടുത്തു. സീനിയർ അസിസ്റ്റൻറ് എം.ശശിലേഖ സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഹെൽത്ത് നേഴ്സ് മാലതി സംസാരിച്ചു. |
You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |