Cheruvathur12549

Cheruvathur12549


Posted: 17 Jul 2017 10:58 AM PDT


പി.ടി.. ജനറല്‍ബോഡി യോഗം 2017-2018
2017-18 അദ്ധ്യയനവര്‍ഷത്തെ പി.ടി,.ജനറല്‍ബോഡി യോഗം 17/07/2017 തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്ക്കൂളില്‍ വെച്ച് നടന്നു. പി.ടി..പ്രസിഡണ്ട് ടി.കെ. ഫൈസലിന്റെ അദ്ധ്യക്ഷതയില്‍ സ്ക്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം ആശംസിച്ചു. പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞടുത്തു.
അബ്ദുള്‍ ലത്തീഫ് നീലഗിരി, ശിഹാബ് എസ്.. ഇബ്രാഹിം തട്ടാനിച്ചേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ടി.കെ. ഫൈസല്‍ പി.ടി..പ്രസിഡണ്ടായും, ഇബ്രാഹിം തട്ടാനിച്ചേരി പി.ടി.. വൈസ് പ്രസിഡണ്ടായും,ശ്രീമതി.ഉഷ.യു. എം.പി.ടി..പ്രസിഡണ്ടായും, ശ്രീമതി. .കെ. മന്‍സൂറ എം.പി.ടി.. വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.

Posted: 17 Jul 2017 10:46 AM PDT


ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത്
സമഗ്ര വിദ്യാഭ്യാസ പദ്ധതി 2017
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൈതക്കാട് എ.യു. പി. സ്ക്കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമുള്ള ബോധവല്‍ക്കരണ ക്ലാസ്സും, പദ്ധതിയുടെ വിശദീകരണവും 14/07/2017വെള്ളിയാഴ്ച്ച ഉച്ചയ്ക് മൂന്ന് മണിക്ക് സ്ക്കൂളല്‍ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം പി.ടി..വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരിയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പ്രമീളനിര്‍വ്വഹിച്ചു.
ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. നാരായണന്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.

Previous Page Next Page Home