St.Ann's A U P School

St.Ann's A U P School


ആൻസ് സ്കൂൾ തല- ക്രിസ്തുമസ് ആഘോഷം - 23/12/2016

Posted: 24 Jan 2017 12:04 AM PST

സ്കൂൾ തല ക്രിസ്തുമസ് ആഘോഷം വിവിധങ്ങളയ പരിപാടികളാൽ നല്ല പാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഘോഷിക്കപ്പെട്ടു.തലേ ദിവസം തന്നെ സ്കൂൾ അങ്കണത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പുൽകൂട് ഒരുക്കി ക്രിസ്തുമസ്സിനെ വരവേറ്റു.സ്കൂൾ തല ക്രിസ്തുമസ് ആഘോഷം നീലേശ്വരം നഗരസഭ , വിദ്യാഭ്യാസ സ്റ്റാന്റിന്ദ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം ചടങ്ങിൽ കുട്ടികൾക്കയുള്ള ക്രിസ്തുമസ് സന്ദേശം നല്കി. പള്ളികര വാർഡ് കൗൺസിലർ ശ്രീമതി ഭാർഗവി , PTA പ്രസ്ഡന്റ് വിനോദ് നല്ല പാഠം കോ - ഓർഡിനേറ്റർ ബിജു കെ മാണി എന്നിവർ ചടങ്ങിൽ സംസാരിച്ചു ചടങ്ങിന്‌ പ്രധാനധ്യാപിക ശ്രിമതി മോതിറാണി ആശംസ അറിയിച്ചു. തുടർന്ന് കൂട്ടികളുടെ കലാപരിപാടികൾ നടന്നു. പരിപാടിയിൽ കുട്ടികളുടെ മനംകവരാൻ സാന്താക്ലോസ് കൂടി എത്തി.

ശേഷം നല്ലപാഠം ക്ലബ്ബ് പള്ളിക്കര വൃദ്ധസദനത്തിൽ കൃസ്ത്മസ് ആഘോഷിച്ചു. ചടങ്ങ്  നീലേശ്വരം നഗരസഭ , വിദ്യാഭ്യാസ സ്റ്റാന്റിന്ദ് കമ്മറ്റി ചെയർമാൻ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു , ചടങ്ങിൽ PTA വൈസ് പ്രസിഡന്റ് ജയരാജൻ , സ്കൂൾ മാനേജർ സിസ്റ്റർ ജസീന്ത , സ്കൂൾ ലീഡർ ശ്രീരാജ് എന്നിവർ സംസാരിച്ചു. അന്തേവാസികൾക്കെല്ലാം കേക്ക്  ഉച്ചഭക്ഷണവും ഒരുക്കി. ശേഷം നല്ല പാഠം കബ്ബ് - കൈത്താങ്ങ് പദ്ധതിയോടനുബന്ധിച്ച് കുട്ടികൾ സ്വരൂപിച്ച തുക സ്കൂളിനു സമീപത്തുള്ള കുടുംബത്തിനു കൈമാറി.


കക്കാട്ട്

കക്കാട്ട്


അഭിനയ വേലായുധന് ഒന്നാം സ്ഥാനം

Posted: 23 Jan 2017 08:54 AM PST

കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ കേരള നടനം ഹൈസ്കൂള്‍ വിഭാഗത്തില്‍ കക്കാട്ട് സ്കൂള്‍ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ അഭിനയ വേലായുധന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. ആണ്‍കുട്ടികളുടെ കുച്ചുപ്പുടി , നാടോടിനൃത്തം എന്നിവയില്‍ മത്സരിച്ച ഒന്‍പതാം തരം വിദ്യാര്‍ത്ഥി ശ്രീഷ്ണു രണ്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി.
അഭിനയ വേലായുധന്‍

Previous Page Next Page Home