Cheruvathur12549

Cheruvathur12549


Posted: 05 Dec 2016 02:34 AM PST

        
                               ലോക വികലാംഗ ദിനം

          ഡിസംബര്‍ 3 ലോകവികലാംഗ ദിനാചരണത്തിനോടനുബന്ധിച്ച് 02/12/2016 ന് സ്ക്കൂളില്‍ വെച്ച് പ്രത്യേക അസംബ്ലി ചേര്‍ന്ന്  ഭിന്നശേഷിക്കാര്‍ക്ക് നല്‍കേണ്ട കരുതലും പരിഗണനയും സംബന്ധിച്ച് ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കുകയുണ്ടായി. സല്‍മാന്‍, മുഹമ്മദ് ഇമ്രാന്‍ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
ചെറുവത്തൂര്‍ ബി.ആര്‍.സി. യുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി  കാലിക്കടവ് വെച്ച് നടത്തിയ തെരുവോര ചിത്രരചനയിലും, ബി.ആര്‍.സി. യില്‍ വെച്ച് നടത്തിയ കലാപരിപാടിയിലും സ്ക്കൂളിലെ കുട്ടികള്‍ പങ്കെടുത്തു.

Gupshosdurgkadappuram

Gupshosdurgkadappuram


HARITHAKERALAM

Posted: 05 Dec 2016 08:05 AM PST

ഹരിതകേരളം  മിഷന്   പരിപാടികളുടെ ഭാഗമായി ഇന്ന് സ്‌കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. രാവിലെ സ്‌കൂൾ അസംബ്ലയില് സി.രാമചന്ദ്രൻ മാസ്റ്റർ ഹരിതകേരളം മിഷനെപ്പറ്റി വിശദീകരിച്ചു.കാഞ്ഞങ്ങാട് നഗരസഭാ കൗണ്സിലര് ശ്രീമതി ഖദീജാ ഹമീദ്  ഹരിത കേരളം സന്ദേശം നല്കി.തുടർന്ന് കൗണ്സിലറുടെ നേതുത്വത്തില് വിളംബര ജാഥ നടത്തുകയുമുണ്ടായി.ഉച്ചക്ക്  ശേഷം ടി.സുധാകരൻ മാസ്റ്ററും , കെ.കൃഷ്ണൻ മാസ്റ്ററും പ്ലാസ്റ്റിക് ദുരുപയോഗത്തെകുറിച്ച് കുട്ടികളെ ബോധവല്ക്കരിച്ചു.വൈകുന്നേരം സ്‌കൂൾ കവാടവും  പരിസരവും ശുചിയാക്കി. ഹസൻ മാസ്റ്റര്, ഷൈല ടീച്ചര്,ജലജ ടീച്ചര്,കെ.ലളിതകുമാരി എന്നിവര് പരിപാടികൾക്ക് നേതൃത്വം നല്കി.
Previous Page Next Page Home