bekal12214

bekal12214


Posted: 03 Mar 2017 10:14 PM PST

Warm Welcome to the Janakeeya Koottayma of GLPS Panayal on 12-3-17 at 10am!

St.Ann's A U P School

St.Ann's A U P School


മലയാളത്തിളക്കം സ്കൂള്‍ തല ഉദ്ഘാടനം

Posted: 04 Mar 2017 12:59 AM PST


കേരളസംസ്ഥാന സര്‍ക്കാറിന്‍റെ നവീന പദ്ധതിയായ മലയാളത്തിളക്കം സ്കൂള്‍ തല ഉദ്ഘാടനം ഹെഡ് മിസ്ട്രസ് ശ്രീമതി. മോത്തിറാണി ടിച്ചര്‍ ഉദ്ഘാടനംചെയ്തു.ചടങ്ങില്‍ മോത്തിറാണി ടീച്ചര്‍ കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചു.തുടര്‍ന്ന് മൂന്നാം ക്ലാസ്സ് അദ്ധ്യാപകരായ ശ്രീമതി.ശാന്തകുമാരി ടീച്ചര്‍,മിഥുന്‍ ടി.വി എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

5 മണിക്കൂര്‍ നീണ്ട ക്ലാസ്സിനു ശേഷം കുട്ടികള്‍ക്കുള്ള മാറ്റം അദ്ധ്യാപകരും രക്ഷിതാക്കളും ഏറെ ആശ്ചര്യത്തോടെ നോക്കിക്കണ്ടു.








നാടകത്തെ പഠനപ്രവർത്തനങ്ങളിൽ സന്നിവേശിപ്പിച്ച് പഠനം മധുരതരമാക്കാൻ നാടക ക്യാമ്പ്. സർവശിക്ഷാ അഭിയാൻ ബി ആർ സി ചെറുവത്തൂരിന്റെ ആഭിമുഖ്യത്തിൽ പാടിക്കീൽ ജി യു പി സ്കൂളിൽ സംഘടിപ്പിച്ച രണ്ടുനാൾ നീണ്ട സർഗാത്മക നാടക ക്യാമ്പാണ് നവ്യാനുഭവം സമ്മാനിച്ചത്.                           വീട്ടിലും വിദ്യാലയത്തിലും പൊതു ഇടങ്ങളിലും കടന്നു വരുന്ന നാടകീയ മുഹൂർത്തങ്ങളെ കണ്ടെത്തി, കോർത്തിണക്കിയായിരുന്നു ക്യാമ്പിലെ വിവിധ സെഷനുകൾ ഒരുക്കപ്പെട്ടത്. ക്യാമ്പിന്റെ ഭാഗമായി നിരവധി ചരിത്ര സംഭവങ്ങൾക്കും കുട്ടികൾ രംഗഭാഷ്യമൊരുക്കി. രജിൻ കുമാർ ഓർക്കുളം അവതരിപ്പിച്ച   ശ്യാമം    എന്ന ഏകപാത്ര നാടകവും കൊടക്കാട് ഉദയ കലാസമിതിയുടെ ജാതിമരം പൂക്കുമ്പോൾ എന്ന തെരുവ് നാടകവും കുട്ടികൾക്ക് നാടകത്തോട് ഏറെ അടുക്കാനുള്ള അവസരം. ഒരുക്കപ്പെട്ടു.  

          ക്യാമ്പ് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് വാസു ചോറോട് ഉദ്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് എം വിജയൻ അധ്യക്ഷനായിരുന്നു. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ ദാമോദരൻ മുഖ്യാതിഥിയായിരുന്നു. മെമ്പർ വി പി രാജീവൻ, ബി പി ഒ   കെ നാരായണൻ, പ്രധാനാധ്യാപകൻ വി ദാമോദരൻ, സി വി നാരായണൻ, കെ പി ശ്രീധരൻ, പി ടി പ്രിയ, പി പി രമേശൻ, കെ സി മാധവൻ, കെ വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽപിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി വി ശ്രീധരൻ മുഖ്യാതി ഴി യാ യി രു ന്നു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം കുഞ്ഞിരാമൻ, ട്രെയിനർമാരായ പി വേണുഗോപാലൻ, കെ എച്ച് സുഹ്റാബി എന്നിവർ സംസാരിച്ചു.എൻ രഘുനാഥൻ അടുത്തില, കെ കെ ശ്രീജിത്ത് കുറ്റ്യാട്ടൂർ, ഇ വി സന്തോഷ് കുമാർ മാടായി എന്നിവർ ക്ലാസെടുത്തു.





Previous Page Next Page Home