Posted: 02 Jun 2017 09:33 AM PDT പ്രവേശനോത്സവം2017 -18 വർഷത്തെ പ്രവേശനോത്സവം പ്രൗഡ ഗംഭീരമായ ചടങ്ങുകളോടെ ആഘോഷിച്ചു .പി ടി എ ,വിവിധ ക്ലബ്ബുകൾ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സഹകരണത്തോടെ സ്കൂളും പരിസരവും വൃത്തിയാക്കി അലങ്കരിച്ചു .നവാഗതരെ തൊപ്പി ബാഡ്ജ് ബലൂൺ എന്നിവ നൽകി മുതിർന്ന കുട്ടികൾ സ്വീകരിച്ചു.റൈഡർ ക്ലബ് അംഗങ്ങളുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നടന്ന റാലിയിൽ കാഞ്ഞങ്ങാട് ഡി .ഇ .ഒ ശ്രീ പ്രകാശൻ മാസ്റ്റർ പഞ്ചായത്ത് വികസന കാര്യാ കമ്മി ട്ടി ചെയര്മാന് ശ്രീ രാഘവൻ ,വാർഡ് മെമ്പർ ശ്രീ മോഹനൻ,എസ് എം സി ചെയര്മാന് ശ്രീ വിശ്വനാഥൻ പി ടി എ അംഗങ്ങൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.നവാഗതരെ അക്ഷര ദീപം നൽകി ക്ലാസുകളിലേക്ക് ആനയിച്ചു.മെട്രോ ക്ലബ് സ്കൂളിന് നിർമിച്ചു നൽകിയ പുതിയ സ്റ്റേജ് ഇന്ടെ ഉത്ഘാടനം ഡി ഇ ഓ നിർവഹിച്ചു .തുടർന്നു നടന്ന പ്രവേശനോത്സവ ഉൽഘാടന ചടങ്ങു ശ്രീ രാഘവൻ ഉത്ഘാടനം ചെയ്തു.പൂർവ വിദ്യാർഥികൾ വിവിധ ക്ലബ് പ്രതിനിധികൾ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.യൂണിഫോം ,ബുക്ക് എന്നിവയും ശാന്തികലാമന്ദിരം നൽകുന്ന വര്ണക്കുടകളുടെയും നന്മ ക്ലബ്ബിന്റെ സ്ലേറ്റും അധ്യാപകർ നൽകുന്ന പഠനോപകരണ കിറ്റും ചടങ്ങിൽവെച്ചു വിതരണം ചെയ്തു .തുടർന്ന് ശ്രീ ബാലൻ നീലേശ്വരം നടത്തിയ മാജിക് പ്രദർശനം കുട്ടികൾക്കു വേറിട്ട അനുഭവമായി
|
Posted: 02 Jun 2017 09:01 AM PDT മികവുത്സവം അജാനൂർ പഞ്ചായത്ത് തല മികവുത്സവത്തിൽ മികച്ച വിദ്യാലയമായി നമ്മുടെ വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ട് ജില്ലാ മത്സരത്തിന് അർഹത നേടി .സ്കൂൾ വാർഷികാഘോഷം ഏപ്രിൽ 1 നു . |