GHSS Kuttamath

GHSS Kuttamath


Posted: 25 Jun 2015 11:54 PM PDT


വായനാവാരത്തോടനുബന്ധിച്ച്  സ്കൂളില്‍ ഹിന്ദി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഹിന്ദി പ്രസംഗമത്സരത്തില്‍ നിന്ന്

St Marys A U P School Malakkallu

St Marys A U P School Malakkallu


വായനാദിനം.......................വായനാവാരം

Posted: 25 Jun 2015 07:09 PM PDT

                            ജുണ്‍ 19 വായനാദിനം സ്ക്കുളില്‍ ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ളിയില്‍ ശ്രീ പി എന്‍ പണിക്കരെ അനുസ്മരിച്ചു. വിദ്യാര്‍ത്ഥി പ്രതിനിഥി കുമാരി സിയോണ ജെയിംസ്,
അദ്ധ്യാപക പ്രതിനിഥി ശ്രീ ബിജു പി ജോസഫ് എന്നിവര്‍ വായനാദിന സന്ദേശം നല്‍കി.തുടര്‍ന്ന് പ്രധാനാദ്ധ്യാപിക സി. പ്രദീപ വായനാവാര പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
വായനാവാരത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം സജ്ജീവമാക്കാനും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് വായനാക്കുറിപ്പ് തയ്യാറാക്കാനും തീരുമാനിച്ചു. 3 മുതല്‍ 7 വരെയുള്ള ക്ളാസ്സുകളില്‍ വിതരണം ചെയ്യുന്ന പത്രങ്ങളെ അടിസ്ഥാനമാക്കി ക്വിസ്സ് മത്സരം നടത്താനും, പുസ്തക ശേഖരണം നടത്താനും, വായനാവാരാവസാനം പ്രസംഗമത്സരം നടത്താനും നിശ്ചയിച്ചു. ഈ ദിവസങ്ങളില്‍ പ്രാര്‍ത്ഥനയ്ക്കു ശേഷം പ്രശസ്തരായ എഴുത്തുകാരുടെ തെരഞ്ഞെടുത്ത കൃതികളുടെ ഭാഗങ്ങള്‍ വായിക്കുന്നത് കുട്ടികളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്നതിന് സഹായകമാകും. ഈ വാരത്തില്‍ ക്ളാസ്റൂം പ്രവര്‍ത്തനങ്ങളില്‍ വായനയെ വളര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ തീരുമാനിച്ചു.

Udayanagar High School

Udayanagar High School


ക്ലാസ് പി.ടി.എ

Posted: 26 Jun 2015 02:42 AM PDT


ക്ലാസ് പി.ടി.
 19-6-15 ന് 3 മണിക്ക് എല്ലാ ക്ലാസിന്റേയും പ്രഥമ ക്ലാസ് പി.ടി.എ യോഗം വിളിച്ച് കൂട്ടി.തദവസരത്തില്‍ അട‌ച്ചടക്കത്തോടെയുള്ള വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റര്‍ സംസാരിച്ചു. കൂടാതെ സ്ക്കൂള്‍ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടതും കൃത്യമായി യൂണിഫോം ധരിച്ച് വരേണ്ടതും കൃത്യമായി ടൈം ടേബിള്‍ അനുസരിച്ച് പഠിക്കേണ്ടതും ചര്‍ച്ചചെയ്തു.സ്ക്കൂളില്‍ കുട്ടികള്‍ക്കാവിശ്യമായ പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനും തീരുമാനിച്ചു.   






22-6-15 ന് വ്യത്യസ്തതരം പാമ്പുകളെ കുറിച്ചും പാമ്പുകള്‍ കടിക്കുമ്പോള്‍ എടുക്കേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ചും  ഏഴിലോടുള്ള പവിത്രന്‍ എന്നവര്‍ ക്ലാസ് എടുത്തു.വിവിധ തരം പാമ്പുകളെ പ്രദര്‍ശിപ്പിച്ചത് കുട്ടികളില്‍ കൗതുകമുണ്ടാക്കി.

kasaragod11072

kasaragod11072


Posted: 25 Jun 2015 02:06 AM PDT

വായനാവാരം 2015

GLPS CHERIPADY

GLPS CHERIPADY


Posted: 25 Jun 2015 07:13 PM PDT





വായനാ വാരം  -- 2015 


ഗവ .എൽ .പി .സ്കൂൾ ചേരിപ്പാടിയിൽ ഈ വർഷത്തെ വായനാദിനത്തോടനുബന്ഡിച്ച്  വൈവിധ്യമാർന്ന ധാരാളം പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു .അസംബ്ലി ,ലൈബ്രറി വിതരണം ,അമ്മ ലൈബ്രറി ,വായനാ മത്സരം ,സാഹിത്യ ക്വിസ് ,ചുമർ പത്ര നിർമാണം ,വായനാ ക്ലാസ് മുതലായവ .



സ്കൂളിൽ നടന്ന വായനാ ക്ലാസ്സിൽ ഹോസ്ദുർഗ് ബി ആർ സി ട്രെയിനർ  ശ്രീ .ഷൈജു മാസ്റ്റർ ക്ലാസ്സെടുക്കുന്നു .







CHITTARIKKAL 12435

CHITTARIKKAL 12435


Posted: 25 Jun 2015 05:29 AM PDT

        ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍

              സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


വായനവാരാഘോഷം-ജൂൺ19-25

Posted: 25 Jun 2015 05:28 AM PDT

വായനവാരത്തോടനുബന്ധിച്ച് സ്പീച്ച് ക്ലാസ്സ് വ്യത്യസ്ത രൂപത്തിലും ഭാവത്തിലും….
ജ്യോതിഭവൻ ബധിര വിദ്യാലയത്തിൽ വായനവാരത്തോടനുബന്ധിച്ച് കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് അധ്യാപകർ നടത്തിയ സ്പീച്ച് ക്ലാസ്സ് കുട്ടികൾക്ക് പുത്തൻ ഉണർവ് നൽകി. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ക്ലാസ്സിനായി തിരഞ്ഞെടുത്തു. Direct Activity, അക്ഷരമരത്തിൽ നിന്ന് പേരുണ്ടാക്കൽ,അക്ഷരകളി, ക്വിസ് മത്സരം,വായന മത്സരം, പതിപ്പ്,പോസ്റ്റർ നിർമ്മാണം,സമ്മാനദാനം മുതലായവ സംഘടിപ്പിച്ചു..













പെണ്മ

പെണ്മ


വിദ്യാരംഗം വായനവാരം ഉദ്ഘാടനം ജനകീയ സംഗീതപ്രസ്ഥാനം പ്രതിഭകളെ ആദരിക്കല്‍

Posted: 24 Jun 2015 11:04 PM PDT

                 ജിവി​എച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ ഈ വര്‍ഷത്തെ വിദ്യാരംഗം ക്ലബ്ബിന്റെ ഉദ്ഘാടനവും
വവായനവാരാചരണത്തിന്റെ ഉദ്ഘാടനവും മാധ്യമം സീനിയര്‍ ലേഖകനും എഴുത്തുകാരനുമായ ശ്രീ.രവീന്ദ്രന്‍ രാവണേശ്വരം നിര്‍വ്വഹിച്ചു.വിദ്യാരംഗത്തിന്റെ സ്ക്കൂള്‍ കണ്‍വീനര്‍ ശ്രീ രമേശന്‍ പുന്നത്തിരിയന്‍ സ്വാഗതം പറ
ഞ്ഞു.സീനിയര്‍ അധ്യാപകന്‍ ശ്രീ,സുരേഷ് കുമാര്‍ സാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമ ഭട്ട് ,അധ്യാപകരായ രമ എകെ.അനില്‍ കുമാര്‍,രാധാലക്ഷ്മി,സ്റ്റാഫ് സിക്രട്ടറി ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാഷ്,  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് ‌സംസാ രിച്ചു.വിദ്യാര്‍ഥികള്‍ വായനാക്കുറിപ്പുകളും വായന യുടെ പ്രാധാന്യത്തെകുറിച്ചുള്ള ലഘു പ്രസംഗങ്ങളും അവതരിപ്പിച്ചു
ഇതേ വേദിയില്‍ വച്ചു തന്നെ സ്ക്കൂളിലെ ജനകീയ സംഗീതപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങും നടന്നു.ചടങ്ങില്‍ സംഗീതാധ്യാപകന്‍ വിഷ്ണുഭട്ട് വെള്ളിക്കോത്ത് നന്ദി പറഞ്ഞു.
ചടങ്ങിന്റെ ദൃശ്യങ്ങളില്‍ നിന്ന്........................

അഭിനന്ദനങ്ങള്‍...........

Posted: 24 Jun 2015 10:44 PM PDT

അധ്യാപനജീവിതത്തിന്റെ തുടര്‍ച്ചയില്‍ നിന്ന് ജില്ലാവിദ്യാഭ്യാസ ഓഫീസറായി സ്ഥാനം കയറ്റം നേടി , കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലാ തലവനായിപ്പോകുന്ന ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിന്റെ പ്രിയ ഹെഡ്മാസ്റ്റര്‍ ശ്രീ വേണുഗോപാലന്‍ സാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍
സ്നേഹാശംസകള്‍..........സ്നേഹാശംസകള്‍.....................സ്നേഹാശംസകള്‍..........സ്നേഹാശംസകള്‍....
സ്റ്റാഫ്.............വിദ്യാര്‍ഥിനികള്‍...............പിടിഎ

kasaragod11455

kasaragod11455


കലാപരിപ)ടികളിലൂടെ

Posted: 25 Jun 2015 01:16 AM PDT








സ്കൂൾ വാർഷികം -2014-15

Posted: 25 Jun 2015 12:48 AM PDT

ബെസ്റ്റ് സ്റ്റു ഡേണ്ട് -സമ്മാനവിതരണം




മികവുത്സവം 2014-15

Posted: 25 Jun 2015 12:28 AM PDT






Previous Page Next Page Home