St Marys A U P School Malakkallu

St Marys A U P School Malakkallu


പരിസ്ഥിതിദിനം സമുചിതം ആഘോഷിച്ചു.

Posted: 07 Jun 2015 02:33 AM PDT

                                                         
                              സെന്റ് മേരീസ് എ യു പി സ്ക്കൂള്‍ മാലക്കല്ലില്‍ ജൂണ്‍ 5 പരിസ്ഥിതിദിനം സമുചിതം ആഘോഷിച്ചു. രാവിലെ ചേര്‍ന്ന അസംബ്ളിയില്‍ ഈ സ്ക്കൂളിലെ അദ്ധ്യാപകനായ ശ്രീ ലൂക്കോസ് മാത്യു പരിസ്ഥിതിദിനത്തെ കുറിച്ച് കുട്ടികളോട് സംസാരിച്ചു.
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കാന്‍ ഈ തലമുറ ചെയ്യേണ്ടതെന്ത് എന്ന് ലൂക്കോസ് സ്സാര്‍ ഓര്‍മ്മപ്പെടുത്തി. മുന്‍തലമുറ നമുക്ക് ദാനമായിത്തന്ന ഈ പ്രകൃതിയെ അടുത്ത തലമുറയ്ക്കുവേണ്ടി സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്വ്യമാണെന്ന് സ്സാര്‍ ഊന്നിപ്പറഞ്ഞു.പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായ എന്റെമരം പദ്ധതിക്ക്  അഞ്ചാം ക്ളാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് അഫ്സീറയ്ക്ക് വൃക്ഷത്തൈ നല്‍കി ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ പ്രദീപ തുടക്കം കുറിച്ചു.
സ്ക്കൂള്‍ ലീഡര്‍ ചൊല്ലിക്കൊടുത്ത പരിസ്ഥിതിദിന പ്രതിജ്ഞ കുട്ടികള്‍ ഏറ്റു ചൊല്ലി.
                                             അസംബ്ളിക്ക് ശേഷം വിവിധക്ളാസ്സുകളില്‍ പ്രസംഗമത്സരം, പോസ്റ്റര്‍ രചന, കവിത/ഗാനാലാപനം,ക്വിസ്സ് മത്സരം, എന്നിങ്ങനെ പര്സ്ഥിതിദിനവുമായി ബന്ധപ്പെട്ട ക്ളാസ്സ്റൂം പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെട്ടു.വൈകുന്നേരം മൂന്ന് മണിക്കു ശേഷം കുട്ടികളും അദ്ധ്യാപകരും ഒത്തുചേര്‍ന്ന് വിദ്യാലയവും പരിസരവും വൃത്തിയാക്കി.

GLPS CHERIPADY

GLPS CHERIPADY


Posted: 06 Jun 2015 08:58 AM PDT



പരിസ്ഥിതി ദിനാഘോഷം 


പരിസ്ഥിതി ദിനാഘോഷത്തിൻറെ  ഭാഗമായി ജി .എൽ .പി .സ്കൂൾ ചേരിപ്പാടിയിൽ  നടന്ന  വൃക്ഷ തൈ  വിതരണം  പി .ടി .എ .പ്രസിഡണ്ട്  സുനിൽകുമാർ  വേളാഴി  ഉദ്ഘാടനം  ചെയ്യുന്നു .









Posted: 06 Jun 2015 09:03 AM PDT


സ്കൂളിനായൊരു  പത്രം 

സ്കൂൾ കുട്ടികളിൽ പത്ര വായന ശീലമാക്കുന്നതിൻറെ ഭാഗമായി  ഓരോ
 ക്ലാസിലേക്കും രണ്ട് മാതൃഭൂമി പത്രം വീതം സ്പോണ്സർ ചെയ്ത് സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ അനുരാജ് വേളാഴി  മാതൃകയായി .ഇതിന്ടെ  ഉദ്ഘാട നം  പി ടി എ  പ്രസിഡണ്ട്  സുനിൽകുമാർ  വേളാഴി  നിർവഹിക്കുന്നു .








Posted: 06 Jun 2015 09:05 AM PDT


പ്രവേശ നോത്സവം        2015 -16 

ജി എൽ പി സ്കൂൾ ചേ രിപ്പാ ടിയിലെ പ്രവേശ നോ ത്സവം  ബേഡഡുക്ക ഗ്രാമ പഞ്ചായത്ത്‌ വികസന -ക്ഷേമ കാര്യ സ്റ്റാൻറ്റിങ്ങ് കമ്മറ്റി ചെയർ പെർസൻ  ശ്രീമതി. ഷീജ   ഉദ്ഘാടനം   ചെയ്തു 












G H S S Patla

G H S S Patla


ലോക പരിസ്ഥിതി ദിനം

Posted: 06 Jun 2015 02:07 AM PDT

പട്ട്ള സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ്‌ അംഗങ്ങള്‍ വിപുലമായി ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു. അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പുതിയ മരം നട്ടുകൊണ്ട് പരിസ്ഥിതിദിനം ആചരിച്ചു



Previous Page Next Page Home