വായനാനുഭവം പങ്കിടല്‍ Posted: 24 Jun 2015 03:17 AM PDT വായനവാരത്തിന്റെ ഭാഗമായി നടന്ന 'വായനാനുഭവം പങ്കിടല്‍' പരിപാടി ശ്രീ രാജേഷ് കൂട്ടക്കനി ഉദ്ഘാടനം ചെയ്‌തു.ഹെഡ്മാസ്‌റ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷെറൂള്‍ .എ.എസ്.എ അദ്ധ്യക്ഷനായിരുന്നു.കുട്ടികളുടെ വായനാനുഭവങ്ങള്‍ ചടങ്ങിന് ഹൃദ്യമായ അനുഭവമായി മാറി. |
പുസ്‌തകപ്രകാശനം Posted: 24 Jun 2015 03:16 AM PDT വായനവാരത്തോടനുബന്ധിച്ച് നടന്ന പുസ്‌തകപ്രകാശനം ഹെഡ്‌മാസ്‌റ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷെറൂള്‍ .എ.എസ്.എ ഉദ്ഘാടനം ചെയ്‌തു.ലൈബ്രറിയിലെ പുസ്‌തകങ്ങളുടെ മനോഹരമായ പ്രദര്‍ശനം കുട്ടികളില്‍ കൗതുകവും അറിവിന്റെ പുതിയ അനുഭവവും ഉണര്‍ത്തുന്നതായി. |
വായനവാരം ഉദ്ഘാടനം Posted: 24 Jun 2015 02:58 AM PDT വായനവാരത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടേയും ഉദ്ഘാടനം 19.06.2015 വെള്ളിയാഴ്ച്ച സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തകനായ വി.കുഞ്ഞിക്കണ്ണന്‍ നിര്‍വഹിച്ചു.ഹെഡ്‌മാസ്‌റ്റര്‍ (ഇന്‍ചാര്‍ജ്ജ്) ഷെറൂള്‍ .എ.എസ്.എ അദ്ധ്യക്ഷം വഹിച്ച ചടങ്ങില്‍ വിദ്യാരംഗം കോ ഓഡിനേറ്റര്‍ റംഷാദ് എം സ്വാഗതം പറഞ്ഞു.സ്‌റ്റാഫ് സെക്രട്ടറി രാജേഷ് കെ.കെ.പി ആശംസയും ആശാദീപ ടീച്ചര്‍ നന്ദിയും പ്രകാശിപ്പിച്ചു. |