കക്കാട്ട്

കക്കാട്ട്


കാവ്യ സായാഹ്നം

Posted: 03 Jul 2018 09:46 AM PDT


ജി.എച്ച്എസ് എസ് കക്കാട്ട് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വയനാ പക്ഷാചരണത്തിന്റെ ഭാഗമായി കാവ്യ സയാഹ്നം നടത്തി. കുട്ടികളുടെ കവിയരങ്ങ് ഏറെ ശ്രദ്ധേയമായി. പുതിയ തലമുറ ജീവിതത്തെ, സമൂഹത്തെ, പ്രകൃതിയെ എങ്ങനെ നോക്കി കാണുന്നു എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളായിരുന്നു കുട്ടികളുടെ സർഗാത്മക രചനകൾ. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ ഉൾപ്പെടെ 26 കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു' വിദ്യാരംഗം സ്ക്കൂൾ കോഡിനേറ്റർ ടി.അശോക് കുമാരിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്യാമള ടീച്ചർ ഉദ്ഘാടനം ചെയ്തു.പി.എസ്.അനിൽ കുമാർ., ഗംഗൻ കരിവെള്ളൂർ ,ശ്യാമ ശശി, കെ.കെ.പിഷാരടി എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാരംഗം കൺവീനർ കാർത്തിക' എം.സ്വാഗതവും കവിതാ കൂട്ടം കൺവീനർ ശരണ്യ നന്ദിയും പറഞ്ഞു.











Previous Page Next Page Home