G.H.S.S. ADOOR

G.H.S.S. ADOOR


കേരളത്തിന്റെ അതിജീവനത്തോടൊപ്പം അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂള‌ും...

Posted: 01 Sep 2018 10:24 AM PDT

അറിവ് മാത്രമല്ല സര്‍...നന്മകള‌ും ഞങ്ങള്‍ പഠിക്ക‌ുന്ന‌ുണ്ട്....
ഫ്രഞ്ച് വിപ്ലവവ‌ും പൈതഗോറസ് സിദ്ധാന്തവ‌ും ന്യ‌ൂട്ടന്റെ നിയമങ്ങള‌ും മാത്രമല്ല സര്‍...
ക‌ുട്ടനാട്ടിലെയ‌ും ചെങ്ങന്ന‌ൂരിലെയ‌ും ആല‌ുവയിലെയ‌ും സങ്കടക്കാഴ്‌ചകള‌ും കണ്ണീര‌ും ഞങ്ങള്‍ അറിയ‌ുന്ന‌ുണ്ട്... മഹാപ്രളയത്തില്‍ പഠനോപകരണങ്ങള്‍ മ‌ുഴ‌ുവന‌ും നഷ്‌ടപ്പെട്ട ആലപ്പ‌ുഴ ജില്ലയിലെ ഒര‌ു ഹൈസ്‌ക‌ൂളിലെ ക‌ൂട്ട‌ുകാര്‍ക്ക് ആവശ്യമായ ആയിരത്തിലധികം നോട്ട‌ുപ‌ുസ്‌തകങ്ങള്‍ ബഹ‌ുമാനപ്പെട്ട കാസറഗോഡ് ജില്ലാ വിദ്യാഭ്യാസഓഫീസര്‍ക്ക് സ്‌ക‌ൂള്‍ അധ്യാപക രക്ഷാകര്‍തൃസമിതി വൈസ് പ്രസിഡന്റ് ബി. രാധാക‌ൃഷ്‌ണയ‌ുടെ നേതൃത്വത്തില‌ുള്ള സ‌്‌ക‌ൂള്‍ പ്രതിനിധിസംഘം കൈമാറി. മ‌ുഖ്യമന്ത്രിയ‌ുടെ ദ‌ുരിതാശ്വാസനിധിയിലേക്ക‌ുള്ള ത‌ുക അട‌ുത്ത ആഴ്‌ച കൈമാറ‌ും.
Previous Page Next Page Home