കയ്യൂര്‍ കൈകോര്‍ക്കുന്നു,കുഞ്ഞുങ്ങള്‍ക്കായ്....
കയ്യൂര്‍: നവമ്പര്‍ 14ന് ശിശുദിനത്തില്‍ സ്കൂളിലെ നാലുക്ലാസ്സുകളിലും,കമ്പ്യൂ ട്ടര്‍,എല്‍.സി.ഡി.പ്രോജക്റ്റര്‍,ഇന്റര്‍നെറ്റ് കണക് ഷന്‍,സൌണ്ട് സിസ്റ്റം എന്നിവ ലഭ്യമാക്കിക്കൊണ്ട് ഐ.ടി.അധിഷ്ഠിത ക്ലാസ്സ്മുറികള്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കാനുള്ള കര്‍മ്മപരിപാടികള്‍ക്ക് കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളില്‍ സംഘടിപ്പിച്ച ജനകീയക്കൂട്ടായ്മ രൂപം നല്‍കി.ഇതിനായി പൂര്‍വ വിദ്യാര്‍ഥികള്‍,രക്ഷിതാക്കള്‍,നാട്ടുകാര്‍ തുടങ്ങിയവരില്‍ നിന്ന് 10 ലക്ഷം രൂപയുടെ വിദ്യാലയവികസനനിധി സ്വരൂപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സ്വാതന്ത്ര്യദിനത്തില്‍ തുടക്കം കുറിക്കും. ഒപ്പം വിവിധ സ്ഥാപനങ്ങളുടെയും ,സംഘടനകളുടെയും ഏജന്‍സികളുടെയും സഹായവും തേടും.1921ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തില്‍ വിവിധ കാലയളവുകളില്‍ ഒന്നാംതരത്തില്‍ പ്രവേശനം നേടിയ പൂര്‍വവിദ്യാര്‍ഥികളുടെ ബാച്ച് സ്ഥാനത്തിലുള്ള ഒത്തുചേരല്‍ -‘ഒന്നാംക്ലാസ്സില്‍ ഒരുവട്ടംകൂടി’- സംഘടിപ്പിച്ച് വിദ്യാലയവികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ ഉറപ്പുവരുത്തും. എം.പി,എം.എല്‍.എ ഫണ്ടുകളും,ഗ്രാമപഞ്ചായത്ത് പദ്ധതിവിഹിതവും പ്രയോജനപ്പെടുത്തിക്കൊണ്ട് കളിസ്ഥലം,ചുറ്റുമതില്‍.മള്‍ട്ടി മീഡിയ റൂം,ഓപ്പണ്‍ സ്റ്റേജ്&ഓഡിറ്റോറിയം തുടങ്ങിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പൂര്‍ത്തിയാക്കി,അന്താരാഷ്ട്രനിലവാരത്തിലുള്ള ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുമെന്നും ജനകീയക്കൂട്ടായ്മയില്‍ അവതരിപ്പിച്ച ‘കയ്യൂര്‍ ഗവ:എല്‍.പി സ്കൂള്‍-വിഷന്‍ 2022‘ വിഭാവനം ചെയ്യുന്നു.അധ്യാപകരും,രക്ഷിതാക്കളും,പൂര്‍വവിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന ടീം സ്ക്വാഡുകളായിത്തിരിഞ്ഞ് സ്കൂളിന്റെ കാച്ച്മെന്റ് ഏരിയയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച്,വരുന്ന 5വര്‍ഷക്കാലം വിദ്യാലയത്തില്‍ പുതായി എത്തേണ്ടുന്ന കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കും.ഇതിന്റെ തുടര്‍ച്ചയായി നടക്കുന്ന എന്‍ റോള്‍മെന്റ് ക്യാമ്പെയിനിലൂടെ ‘കയ്യുരിലെ മുഴുവന്‍ കുഞ്ഞുങ്ങളും കയ്യൂര്‍ സ്കൂളില്‍‘ത്തന്നെ ചേര്‍ന്നുപഠിക്കുമെന്ന് ഉറപ്പുവരുത്തും. കയ്യൂരിലെ ജനതയെ അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഈ പൊതുവിദ്യാലയത്തെ എന്നെന്നും നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുതന്നെയാണെന്ന പൊതുസമൂഹത്തിന്റെ പ്രഖ്യാപനം തന്നെയായി ജനകീയക്കൂട്ടായ്മയിലെ തീരുമാനങ്ങള്‍.കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ബാലക്യ് ഷ്ണന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ അധ്യക്ഷത വഹിച്ചു.ചെറുവത്തൂര്‍ ബി.പി.ഒ ഇന്‍ ചാര്‍ജ് മഹേഷ്കുമാര്‍ ‘വിഷന്‍2022‘പവര്‍പോയിന്റ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു.വിദ്യാലയവികസനസമിതിയുടെ നേത്യ് ത്വത്തില്‍ ഉടന്‍ നടത്തേണ്ടുന്ന പ്രവര്‍ത്തനപരിപാടികള്‍ പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ വിശദീകരിച്ചു.പഞ്ചായത്തംഗങ്ങളായ കെ.പത്മാവതി,പി.കുഞ്ഞിക്കണ്ണന്‍,മുന്‍ പഞ്ചായത്ത് മെമ്പര്‍ ടി.ദാമോദരന്‍,മദര്‍ പി.ടി.എ പ്രസിഡണ്ട് കെ.ചിത്രലേഖ,പൂവവിദ്യാര്‍ഥിസംഘടനാ സെക്രട്ടറി രവീന്ദ്രന്‍,മുന്‍ പി.ടി.എ പ്രസിഡന്റ് വിജയന്‍ എന്നിവര്‍ സംസാരിച്ചു.ഉഷാകുമാരി ടീച്ചര്‍ നന്ദി പറഞ്ഞു.വാര്‍ഡ് മെമ്പര്‍ കെ.പത്മാവതി ചെയര്‍ മാനും,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ കണ്‍ വീനറുമായി വിദ്യാലയവികസനസമിതി രൂപീകരിച്ചു