കക്കാട്ട്

കക്കാട്ട്


പ്രവേശനോത്സവം 2021

Posted: 01 Jun 2021 04:15 AM PDT

 2021-22 അക്കാദമിക വര്‍ഷത്തെ സ്കൂള്‍  തല പ്രവേശനോത്സവം ജൂണ്‍ 1 രാവിലെ പത്ത് മണിക്ക് ഓണ്‍ ലൈനായി നടന്നു. പി ടി എ പ്രസിഡന്റ്  ശ്രീ കെ വി മധുവിന്റെ അധ്യക്ഷതയില്‍ ബഹുമാനപ്പെട്ട മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി പ്രകാശന്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രുഗ്മിണി, സീനിയര്‍ അസിറ്റ്ന്റ് കെ പ്രീത, കെ രവീന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി വിജയന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി എം മധു നന്ദിയും പറഞ്ഞു. 

തുടര്‍ന്ന്  പുതുതായി സ്കൂളിലേക്ക് പ്രവേശനം നേടിയ കുട്ടികള്‍ ഓണ്‍ലൈനായി സ്വയം പരിചയപെടുത്തി. അതിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളുടെ അവതരണവും നടന്നു. പരിപാടി യൂ ട്യൂബിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്തു.

സ്കൂള്‍ തല പ്രവേശനോത്സവത്തിന് ശേഷം വിവിധ ക്ലാസ്സുകളുടെ പ്രവേശനോത്സവവും ഓണ്‍ലൈനായി സംഘടിപ്പിച്ചു.




ഓര്‍മ്മ മരം നടുന്നു.







Previous Page Next Page Home