കുട്ടമത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളില്‍ പ്രവേശനോത്സവം അക്ഷരദീപം തെളിച്ചുകൊണ്ട് സമുചിതമായി ആഘോഷിച്ചു. പൊന്മാലം ജങ്ഷനില്‍ നിന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് മെമ്പര്‍ വി.ചന്ദ്രന്‍ നിര്‍വഹിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ.ദേവരാജന്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ പി.ടി.എ.പ്രസിഡന്റ് ടി.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സൂര്യനാരായണന്‍ മാസ്റ്റര്‍ പ്രീ പ്രൈമറിയിലേയും ഒന്നാം ക്ലാസിലേയും കുട്ടികള്‍ക്ക് പി.ടി.എ യുടെ വകയായുള്ള പഠനക്കിറ്റ് വിതരണം ചെയ്തു. അഞ്ച് നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക് എം.എസ്.എഫ്.തൃക്കരിപ്പൂര്‍ യൂണിറ്റിന്റെ വകയായി പഠനക്കിറ്റും ധനസഹായവും യൂണിഫോമിനുള്ള പണവും വിതരണം ചെയ്തു. ശ്രീ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ശ്രീ.ഗോവര്‍ദ്ധനന്‍ മാസ്റ്റര്‍ എന്നിവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു. ശ്രീ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.