BRC CHITTARIKKAL

BRC CHITTARIKKAL


Posted: 14 Jan 2017 02:13 AM PST








Cheruvathur12549

Cheruvathur12549


Posted: 14 Jan 2017 04:09 AM PST


പൊതുവിജ്ഞാന ബോധവല്‍ക്കരണ ക്ലാസ്സ്
പൊതുവിജ്ഞാനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നതിനും, അത് നേടിയെടുക്കുന്നതിന് ചെറുപ്പത്തില്‍ തന്നെ താല്‍പര്യമുണ്ടാക്കുന്നതിനും വേണ്ടി കൈതക്കാട് എ.യു.പി. സ്ക്കൂള്‍ നല്ല പാഠം ക്ലബ്ബിന്റെ നേരൃത്വത്തില്‍ ക്ലാസ്സ് സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചറിന്റെ അദ്ധ്യക്ഷതയില്‍ എന്‍. ജിജേഷ് മാസ്റ്റര്‍ ക്ലാസ്സെടുത്തു. പൊതുവിജ്ഞാനം നേടിയെടുക്കുന്നതില്‍ ദൃശ്യ, ശ്രാവ്യ മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി ചര്‍ച്ച നടത്തി.
മികച്ച ജോലി സംമ്പാദിക്കുന്നതിനും ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും അറിവ് അത്യാവശ്യമാണ്. അത് നേടിയെടുക്കുന്നതിന് ചെറുപ്പം മുതല്‍ വ്യക്തമായ ഒരു ലക്ഷ്യബോധവും കഠിനമായ പരിശ്രമങ്ങളും ആവശ്യമാണെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പെടുന്നതായിരുന്നു ക്ലാസ്സ്. പരിപാടിയില്‍ നല്ല പാഠം കോര്‍ഡിനേറ്റര്‍ അബ്ദുള്‍ സമദ് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി.
Previous Page Next Page Home