ChittarikkalAEO

ChittarikkalAEO


Posted: 01 Aug 2015 12:27 AM PDT



ക്വിസ് മത്സരം
ചിറ്റാരിക്കല്‍ ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്‍റെ നേതൃത്വത്തില്‌ സ്വാതന്ത്രിയ സമര ചരിത്ര ക്വിസ് – 2015 ചിറ്റാരിക്കല്‍ ഉപജില്ലാ തല മല്‍സരം തോമപുരം സെന്‍റ്. തോമസ്‌ എച്ച്. എസ്സ്. എസ്സ്. -ല്‍ വെച്ച് 07/08/2015 –ന് രാവിലെ10-30 മണിക്ക് നടത്തപ്പെടുന്നു.
എല്‍. പി./ യു. പി./ എച്ച്. എസ്സ്/ എച്ച്. എസ്സ്. എസ്സ്. വിഭാഗത്തില്‍ നിന്നായി ഒരു ടീമിനെ (രണ്ടു മത്സരാര്‍ത്ഥികള്‍) നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.


കക്കാട്ട്

കക്കാട്ട്


കഥകളിയരങ്ങ്

Posted: 31 Jul 2015 10:13 AM PDT

സ്പിക് മാകെയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കഥകളിയരങ്ങ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പി.ടി.എ പ്രസിഡന്റ് വി.രാജന്‍ ഉത്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ഇ.പി.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍, സ്പിക് മാകെ കാസര്‍ഗോഡ് കോ-ഓഡിനേറ്റര്‍ രമേഷ് കാനാ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാമണ്ഡലം ഹരിനാരായണന്‍ മുദ്രകള്‍, ഭാവങ്ങള്‍, രസങ്ങള്‍ എന്നിവയെകുറിച്ച്  ഉദാഹരണസഹിതം ക്ലാസ്സെടുത്തു. തുടര്‍ന്ന് നളചരിതം നാലാം ദിവസം കഥ അരങ്ങിലെത്തി.


പെണ്മ

പെണ്മ


ജനകീയസംഗീതപ്രസ്ഥാനം പുതിയതാളങ്ങള്‍ സൃഷ്ടിക്കുന്നു.........

Posted: 31 Jul 2015 12:55 AM PDT

                 ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സ് സ്ക്കൂളിലെ കുട്ടികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ്.ജനകീയസംഗീതപ്രസ്ഥാനം.പ്രശസ്ത സംഗീതജ്ഞനും അധ്യാപകനുമായ ശ്രീ.വിഷ്ണുഭട്ട് വെള്ളിക്കോത്ത് മാഷിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കലാ പ്രസ്ഥാനമാണിത്.കുട്ടികളുടെ സംഗീത കലാഭിരുചികളെ പരിപോഷിപ്പിക്കുകയും അവരില്‍ , കലാരംഗത്ത് ആത്മവിശ്വാസം വളര്‍ത്തുക എന്നതുമാണ് ഈ പ്രസ്ഥാനം ലക്ഷ്യമിടുന്നത്.ജനകീയ സംഗീതപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം കലാരംഗത്തെ പ്രതിഭകളെ ആദരിക്കുകയും സ്ക്കൂളിന്റെ അങ്കണത്തില്‍ പുതുമ കലര്‍ന്ന സംഗീതപരിപാടി അവതരിപ്പിക്കുകയുംചെയ്തു.സംഗീതാഭിരുചി കളുള്ള അധ്യാപകരെയും വിദ്യാര്‍ഥികളെയും അണിനിരത്തി സംഗീതപ്പൊരുത്തം എന്നനവ്യകലാനുഭവം അവതരിപ്പിച്ചു.സിനിമാഗാനങ്ങളെ അവതരിപ്പിക്കുമ്പോള്‍ അതിന്റെ രാഗത്തെ വിസ്തരിച്ച് അതാത് രാഗത്തിലെ ശാസ്ത്രീയസംഗീതകൃതികളെ ആസ്വാദകരായ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും പരിചയപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.കുട്ടികള്‍ക്ക് ശ്സാത്രീയസംഗീതത്തെ തിരിച്ചറിയാനും അതിനോട് ആഭിമുഖ്യം വളര്‍ത്താനും പരിപാടിയിലൂടെ കഴിഞ്ഞു.
                ഇതോടൊപ്പം തന്നെ കലാരഗംത്തെ അതുല്യപ്രതിഭകളെ ജനകീയസംഗീതപ്രസ്ഥാനത്തിന്റെനേതൃത്വത്തില വിദ്യാര്‍ഥികള്‍ ആദരിക്കുകയും ചെയ്തു.കുട്ടികള്‍ തന്നെയാണ് ഈ പരിപാടികള്‍ക്കെല്ലാം നേതൃത്വംനല്കിയത്.ജനകീയസംഗീതപ്രസ്ഥാനത്തിന്റെ അമരക്കാരായ ഐശ്വര്യ കെബി,സനിക പ്രശാന്ത്,ആരതി വിവി,അര്‍ച്ചന പി,അപര്‍ണ്ണ ബാബു രാജ്,എംഎം ഷമീമ,അശ്വിത,ശ്രജ്ഞ,കാവ്യശ്രീ,സഹന,എയ്ഞ്ചല്‍ ലൂയിസ് പോള്‍ എന്നിവര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി.പ്രശസ്ത മൃദംഗവിദഗ്ധന്‍ ടികെ വാസുദേവ കാഞ്ഞങ്ങാട്, പ്രണവ് സംഗീത് നീലേശ്വരം,നടരാജ ശര്‍മ്മ കല്ലൂരായ മധൂര്‍ എന്നവരെ കുട്ടികള്‍ പൊന്നാട അണിയിച്ച് ആദരിച്ചു.സംഗീതപ്പൊരുത്തത്തില്‍ അധ്യാപകരായ കൃഷ്ണന്‍ നമ്പൂതിരി,ദീപക്,സുരേഷ്കുമാര്‍,പ്രണവ്യ,രമ എകെ,മാലശ്രീ,ശശികല,അനസൂയ ,രാധാലക്ഷ്മി,ഇന്ദിര എന്നിവര്‍ ഗാനാലാപനം നടത്തി.ഗണേശ് കോളിയാട്ട് രചിച്ച ഗസല്‍ ആലാപനത്തോടെ പരിപാടി അവസാനിച്ചു.അധ്യാപകനായ അനില്‍ കുമാര്‍ പരിപാടിയുടെ അവതാരകനായി കുട്ടികളുടെ കൂടെ നേതൃത്വം നല്കി.
സംഗീതപ്പൊരത്തത്തിന്റെ ചിത്രങ്ങളിലൂടെ..................

G H S S Patla

hosdurg12069

hosdurg12069


പ്രേംചന്ദ് ദിനം

Posted: 30 Jul 2015 11:41 PM PDT

         പ്രേംചന്ദ് ദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി



പ്രിന്റര്‍ സംഭാവന ചെയ്തു

Posted: 30 Jul 2015 11:42 PM PDT

 പൂര്‍വവിദ്യാര്‍ത്ഥികള്‍ സ്കാനര്‍ അടക്കമുളള കളര്‍പ്രിന്റര്‍ സംഭാവന ചെയ്തു

Previous Page Next Page Home