പള്ളത്തിനു ഹരിതസൌഹൃദം Posted: 14 Jun 2016 05:27 PM PDT  സ്കൂള്‍മൈതാനത്തിനു തൊട്ടുള്ള പള്ളത്തിനു---പാറക്കുളം---കിഴക്കുഭാഗത്ത് തൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി മരത്തൈകള്‍ നട്ടുപിടിപ്പിച്ചു.അമ്പതോളം മരങ്ങള്‍ക്കാണ് ഇവിടം ഇടമായത്. നാട്ടുമാവുകള്‍,മഹാഗണി തുടങ്ങിയവയാണ് മരങ്ങള്‍.മരങ്ങള്‍ വളര്‍ന്നാല്‍ പള്ളത്തിന്‍റെ കാഴ്ചഭംഗി വര്‍ദ്ധിക്കും.ജലാശയക്കുളിരോടുകൂടിയ നല്ലൊരു തണലിട൦ രൂപപ്പെടുകയുംചെയ്യും.അത്യപൂര്‍വ്വം വിദ്യാലയങ്ങള്‍ക്ക്മാത്രം കിട്ടുന്ന അനുഗ്രഹമായിരിക്കും അത്.  |
പള്ളം Posted: 14 Jun 2016 05:37 PM PDT   മഴക്കാലമായതോടെ സ്കൂള്‍ മൈതാനത്തിനു പടിഞ്ഞാറുള്ള പാറക്കുളം--പള്ളം--പതുക്കെ നിറയുകയാണ്.മടിക്കൈ ഗ്രാമപഞ്ചായത്തിന്‍റെ സാമ്പത്തികസഹായത്തോടെ കഴിഞ്ഞ വിദ്യാഭ്യാസവര്‍ഷം പി ടി എ നടത്തിയ സംരക്ഷണപ്രവര്‍ത്തനങ്ങളാണ് ഈ നിറവിന് നിദാനം. ഇപ്പോള്‍ പള്ളത്തില്‍ നിന്നും വെള്ളം ഒട്ടും ഒഴുകിപ്പോകുന്നില്ല. സ്കൂള്‍കെട്ടിടങ്ങളില്‍നിന്നും മഴവെള്ളം മൈതാനത്തിനു  കുറുകേയിട്ട പൈപ്പ്‌ലൈന്‍വഴി എത്തിച്ചേരുകയും ചെയ്യുന്നുണ്ട്. നിറഞ്ഞ പള്ളം പലതരം പക്ഷികളെയാണ് ആകര്‍ഷിക്കുന്നത്.ശലഭങ്ങളും എത്തിത്തുടങ്ങി.നല്ല വേനല്‍ വരുംവരെ പള്ളത്തില്‍ വെള്ളം നിറഞ്ഞിരിക്കും എന്നാണ്കരുതുന്നത്. സ്കൂള്‍ സാമൂഹ്യശാസ്ത്ര ക്ലബ്പള്ളത്തിന്‍റെ ഭൂമിശാസ്ത്രത്തെപ്പറ്റിയും പാരിസ്ഥിതികപ്രാധാന്യത്തെപ്പറ്റിയും പഠനം നടത്തുന്നുണ്ട്.  |