ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


വിദ്യാഭ്യാസ ആഫീസര്‍മാരുടെ യോഗം

Posted: 17 Sep 2014 10:46 AM PDT




ആഗസ്ത് 20 നു നടക്കുന്ന ക്ലസ്റ്റര്‍ പരിശീലനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം ഹോസ്ദുര്‍ഗ് ബിആര്‍സിയില്‍ നടന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ ശ്രീമതി സൗമിനി കല്ലത്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് സി രാഘവന്‍ (ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍), ഡോ. പി വി കൃഷ്ണകുമാര്‍ (ഡയറ്റ് പ്രിന്‍സിപ്പല്‍), ഡോ. എം. ബാലന്‍ (ജില്ലാപ്രൊജക്ട് ഓഫീസര്‍, എസ്എസ്എ, കാസറഗോഡ് ) എന്നിവര്‍ നേതൃത്വം നല്‍കി. ഡോ. എം. ബാലന്‍, ശ്രീ യതീഷ്‍കുമാര്‍റായ് (എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ) തുടങ്ങിയവര്‍ ക്ലസ്റ്ററുമായി ബന്ധപ്പെട്ട് നടക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍മാര്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങള്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



Previous Page Next Page Home