GLPS PERIYANGANAM

GLPS PERIYANGANAM


പ്രിയ കവിക്ക് കണ്ണീര്‍ പ്രണാമം...

Posted: 17 Feb 2016 01:43 AM PST


കലാ കേരളത്തിന്റെ പ്രിയ കവി ശ്രീ ഒ എന്‍ വി കുറുപ്പ് അന്തരിച്ചു.മലയാള സാഹിത്യ ശാഖയിലും സിനിമാ മേഖലയിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം ജനമനസ്സുകളില്‍ എന്നും ജീവിച്ചിരിക്കുന്നു.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


moral class

Posted: 17 Feb 2016 12:18 AM PST

മെട്രിക് മേള-2016

Posted: 16 Feb 2016 11:51 PM PST




 
ജ്യോ‍തിഭവൻ ബധിര വിദ്യാലയത്തിലെ ഗണിതശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെട്രിക് മേള ഹെഡ്മിസ്ട്രസ് സി.സോഫിയാമ്മ ഉദ്ഘാടനം ചെയ്തു. മൂന്ന്,നാല് ക്ലാസ്സിലെ പാഠപുസ്തകത്തിലെ മെട്രിക് അളവുകളുമായി ബന്ധപ്പെട്ട ക്ലാസ്സിലെ ശില്പശാ‍ലയിലൂടെ രൂപപ്പെട്ട ഉത്പന്നങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.  















Cheruvathur12549

Cheruvathur12549


Posted: 17 Feb 2016 07:54 AM PST


മെട്രിക് മേള 2015-16
ഗണിതത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ മുന്‍നിരയിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോ‌ടു കൂടിയാണ് ജില്ലയുടെ തനതു പ്രവര്‍ത്തനമായ മെട്രിക് മേള സംഘ‌ടിപ്പിക്കുന്നത്.
3,4 ക്ലാസിലെ മെട്രിക് അളവുകളുമായി ബന്ധപ്പെട്ട യുണിറ്റുകളെ ആധാരമാക്കി മെട്രിക് പ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിന്റെ തുടര്‍പ്രവര്‍ത്തനം എന്ന രീതിയില്‍ ഫെബ്രുവരി 11 വ്യാഴാഴ്ച്ച മെട്രിക് ക്യാമ്പും
സംഘ‌ടിപ്പിച്ചു.
 പിറന്നാള്‍ കലണ്ടര്‍ നിര്‍മ്മാണം
സ്കെയില്‍ നിര്‍മ്മാണം
ബാഗിന്റെ ഭാരം 

തൂക്കക്കട്ടി നിര്‍മ്മാണം
ഗണിതക്ലാസ് കൈകാര്യം ചെയ്യുന്ന സതി,ചന്ദ്രമതി,ശൈലജ എന്നിവര്‍ നേതൃത്വം നല്‍കി.ഒരു ദിവസം നീണ്ടു നിന്ന പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ വളരെയധികം ഉല്‍സാഹത്തോടെ പങ്കെടുത്തു.
 

Posted: 17 Feb 2016 07:07 AM PST


സാന്ത്വനസ്പര്‍ശം
 
നിര്‍ധനരും നിരാലംബരുമായ രോഗികളെ സഹായിക്കുന്നതിനു
വേണ്ടി കൈതക്കാ‍ട് എ.യു.പി സ്ക്കൂള്‍ നന്മ ക്ലബ്ബും കൈതക്കാ‍ട് യൂണിറ്റി
ക്ലബ്ബും സംയുക്തമായി ചേര്‍ന്ന്, ഉപയോഗിക്കാന്‍ ക‍ഴിയുന്നതും കാലാവധിയുള്ളതുമായ മരുന്നുകള്‍ ശേഖരിച്ച് പരിയാരം മെഡിക്കല്‍ കോളേജ് സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റിക്ക് കൈമാറുന്ന പദ്ധതിക്ക് തുടക്കമായി.വിദ്യാര്‍ത്ഥികള്‍ വീടുകളി‍ല്‍ നിന്നും ശേഖരിച്ച മരുന്നുകള്‍ കൈതക്കാ‍ട് യൂണിറ്റി ക്ലബ്ബ് ഭാരവാഹികള്‍ക്ക് കൈമാറിയ
ച‍ടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതം പറഞ്ഞു.പി.ടി.. വൈസ് പ്രസിഡണ്ട് ഇബ്രാഹിം തട്ടാനിച്ചേരി,യൂണിറ്റി ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Previous Page Next Page Home