Gupshosdurgkadappuram

Gupshosdurgkadappuram


JUNE 1

Posted: 01 Jun 2015 09:55 PM PDT

പ്രവേശനോത്സവം

St Marys A U P School Malakkallu

St Marys A U P School Malakkallu


പ്രവേശനം ഉത്സവമാക്കി പ്രവേശനോത്സവം.

Posted: 01 Jun 2015 07:25 PM PDT

                   



        വാകപ്പുക്കള്‍ ചെമ്പട്ട് വിരിച്ച സ്ക്കുള്‍ അങ്കണത്തില്‍ പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലുമായി ​​എത്തിച്ചേര്‍ന്ന പിഞ്ചോമനകളെ വിദ്യാലയം നെഞ്ചോടുചേര്‍ത്തു. കളഭം ചാര്‍ത്തി , ബലുണ്‍ നല്‍കി, നെയിം ടാഗും പൂക്കളും നല്‍കി ചെണ്ടമേളത്തിന്റെ അകമ്പടിയോടെ മാനേജര്‍ റവ.ഫാ. റെജി കൊച്ചുപറമ്പില്‍, ഹെഡ്മിസ്ട്രസ്സ് സി. പ്രദീപ,M PTA പ്രസിഡന്റ് ശ്രീമതി ജെയ്സി ജോണ്‍ , അദ്ധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍,കുട്ടികള്‍ എന്നിവര്‍ ചേര്‍ന്ന് നവാഗതരെ സ്വീകരിച്ചു.
മാലക്കല്ല് ടൗണ്‍ ചുറ്റിവന്ന റാലിക്കു ശേഷം ഏവര്‍ക്കും മധുരപലഹാരം വിതരണം ചെയ്തു.M PTA പ്രസിഡന്റ് ശ്രീമതി ജെയ്സി ജോണിന്റെ അദ്ധ്യക്ഷതയില്‍ സ്ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ചേര്‍ന്ന യോഗത്തില്‍
മാനേജര്‍,,വിദ്യാര്‍ത്ഥി,രക്ഷിതാവ്,അദ്ധ്യാപകന്‍ എന്നിങ്ങനെ അദ്ധ്യയനത്തിന്റെ വിവിധ മേഖലകള്‍ ഒന്നുചേര്‍ന്ന്, സ്റ്റേജില്‍ സജ്ജമാക്കിയ അക്ഷരമുറ്റത്തിന് തിരികൊളുത്തി
ഈ അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിച്ചു. ഹെഡ്മിസ്ട്രസ്സ് സി. പ്രദീപ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ രാജു തോമസ് നന്ദിയും അര്‍പ്പിച്ച യോഗത്തില്‍ ഒന്നാം ക്ളാസ്സിലേക്ക് ക‌ടന്നു വന്ന എല്ലാ കുട്ടികള്‍ക്കും ബുക്കും പെന്‍സിലും സമ്മാനമായി നല്‍കി. എല്ലാ നവാഗതരും നെഞ്ചോടുചേര്‍ക്കുന്ന ഒരനുഭവമായി ഈ  പ്രവേശനോത്സവം.


 













GUPS PUDUKAI

GUPS PUDUKAI


പ്രവേശനോത്സവം 2015-16

Posted: 01 Jun 2015 10:52 PM PDT


പുതുക്കൈ ഗവ യു. പി. സ്കൂള്‍ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പുതുതായി സ്കൂളിലെത്തിയ കുട്ടികളെ മറ്റ് കുട്ടികള്‍ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി വരവേറ്റു. സൗജന്യയൂനിഫോം വിതരണം ചെയ്തു. പുതുക്കൈ പത്തംഗ സ്വയംസഹായസംഘത്തിന്റെ വക പഠനോപകരണകിറ്റും, യുവധാരാ പുരുഷ സ്വയംസഹായസംഘത്തിന്റെ വക സ്കൂള്‍ബാഗും വാട്ടര്‍ ബോട്ടിലും നല്കുകയുണ്ടായി. കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു.
വാര്‍ഡ് കൗണ്‍സിലര്‍ രവീന്ദ്രന്‍ പുതുക്കൈ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് പി വി ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പാട്ടത്തില്‍ നാരായണന്‍ മാസ്റ്റര്‍, ടി. രവി, രാജന്‍ സി, ടി. എ ശ്യാമള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രധാനാധ്യാപകന്‍ ടോംസണ്‍ടോം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സി വി സരസ്വതി നന്ദിയും പറഞ്ഞു.



























































































































Previous Page Next Page Home