കക്കാട്ട് |
എസ് എസ് എല്‍ സി -തുടര്‍ച്ചായായി പതിനാറാം വര്‍ഷവും നൂറ് ശതമാനം Posted: 07 May 2019 02:13 AM PDT എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി പതിനാറാം വർഷവും നൂറ് മേനി വിജയം നേടി കക്കാട്ട് സ്കൂൾ മികവറിയിച്ചു. 2004 മുതൽ തുടർച്ചയായി നൂറ് ശതമാനം വിജയം നേടി കക്കാട്ട് സ്കൂൾ മറ്റ് സർക്കാർ വിദ്യാലയങ്ങൾക്ക് മാതൃകയായി. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് തുടർച്ചയായി ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. സ്കൂളിൽ നടത്തുന്ന അധിക സമയ പരിശീലനത്തിന് പുറമെ പി ടി എ യുടെ സഹകരണത്തോടെ സമീപത്തുള്ള വായനശാലകളും ക്ലബ്ബുകളും സാംസ്കാരിക നിലയങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന രാത്രികാല വായനാകേന്ദ്രങ്ങളും ഈ മഹത്തായ വിജയത്തിൽ വലിയൊരു പങ്ക് വഹിക്കുന്നു. ഈപ്രാവശ്യം 144 കുട്ടികൾ പരീക്ഷ എഴുതിയതിൽ 15 പേർക്ക് മുഴുവൻ വിഷയത്തിലും 14 പേർക്ക് ഒൻപത് വിഷത്തിലും എ പ്ലസ്സ് നേടാൻ സാധിച്ചു. |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |