Cheruvathur12549

Cheruvathur12549


Posted: 13 Sep 2018 02:41 AM PDT


പ്രളയ ദുരിതാശ്വാസ നിധി കൈമാറി
കേരളം കണ്ട പ്രളയ വിപത്തിനെ നേരിടുന്നതിനായി കൈതക്കാട് സ്ക്കുള്‍ വിദ്യാര്‍ത്ഥികള്‍ സമാഹരിച്ച ദുരിതാശ്വാസ നിധി സ്ക്കുള്‍ അസംബ്ളിയില്‍ വിദ്യാര്‍ത്ഥികള്‍ ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് അനിത ടീച്ചര്‍ക്ക് കൈമാറി.
നല്ല പാഠം കോര്‍ഡിനേറ്റര്‍മാരായ ജസീറ ടീച്ചര്‍, അബ്ദുള്‍ സമദ് മാസ്ററര്‍ തുടങ്ങിയവര്‍ നിധി സമാഹരണത്തിന് നേതൃത്വം നല്‍കി.15000/- ഉറുപ്പികയോളം വരുന്ന തുക 12/09/2018 ന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു.

Posted: 13 Sep 2018 02:38 AM PDT


അക്കാദമിക മാസ്റ്റര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിക്ക് തുടക്കമായി
അക്കാദമിക മാസ്ററര്‍ പ്ളാന്‍ നിര്‍വ്വഹണ പദ്ധതിയുടെ ഭാഗമായി ഭാഷ, ഗണിതം തുടങ്ങിയവയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ കണ്ടെത്തി മുന്നോക്കത്തിലെത്തിക്കുന്നതിന്റെ പ്രവര്‍ത്തന പാക്കേജായ എഴുതാം വായിക്കാം പദ്ധതിക്ക് തുടക്കമായി.
പരിപാടിയുടെ ഉദ്ഘാടനം പി.ടി..പ്രസിഡണ്ട് ടി.കെ ഫൈസലിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ അനുപ് കുമാര്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് അനിത ടീച്ചര്‍ സ്വാഗതമാശംസിച്ചു. പി.ടി..മെമ്പര്‍മാരായ സുധാകരന്‍, അരീഷ്, ഇബ്രാഹിം തട്ടാനിച്ചേരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അനിത ടീച്ചര്‍ പദ്ധതി വിശദീകരണം നടത്തി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
Previous Page Next Page Home