12218glpsudma

12218glpsudma


രക്ഷാകര്‍തൃയോഗത്തില്‍ കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം

Posted: 12 Jan 2015 04:04 AM PST






രണ്ടാം മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ക്കുശേഷം കുട്ടികളുടെ നിലവാരം വിലയിരുത്തുന്നതിന് വേണ്ടിയുള്ള ക്ലാസ്സ് പിടിഎ യോഗത്തില്‍ 98 % രക്ഷിതാക്കളും സന്നിഹിതരായി. അധ്യാപകന്റെ സഹായമില്ലാതെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ സ്വയം വായിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രത്യേകം അവസരം ഒരുക്കിയത് രക്ഷിതാക്കള്‍ നിറമനസ്സോടെ സ്വീകരിച്ചു. ക്ലാസ്സ് പിടിഎ യോഗത്തില്‍ രക്ഷിതാക്കളുടെ മുന്നില്‍ അവതരിപ്പിച്ച കുട്ടികളുടെ ഇംഗ്ലീഷ് പ്രസംഗം വേറിട്ട അനുഭവമായി. ക്ലാസ്സില്‍ വെച്ച് ലഭിച്ച വിഷയങ്ങള്‍ കുട്ടികള്‍ അവരുടെ കഴിവനുസരിച്ച് ഉയര്‍ന്ന ഭാഷണശേഷിയോടെ അവതരിപ്പിച്ചു.

അഭിമാനകരമായ 2014

Posted: 12 Jan 2015 02:41 AM PST


അഭിനന്ദനങ്ങള്‍
ജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ രണ്ടാംസ്ഥാനം
ബേക്കല്‍ ഉപജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ ഒന്നാംസ്ഥാനം
ജില്ലാതലം ശാസ്ത്രചാര്‍ട്ട് ഒന്നാം സ്ഥാനം
ഉപജില്ലാതലസ്കൂള്‍ ബ്ലോഗ് മത്സരം ഒന്നാം സ്ഥാനം
ഉപജില്ലാകലോല്‍സവം കടങ്കഥാമത്സരം - ഒന്നാം സ്ഥാനം
ഉപജില്ലാതലം ശാസ്ത്രചാര്‍ട്ട് - ഒന്നാം സ്ഥാനം
ഉപജില്ലാതലം സാമൂഹ്യചാര്‍ട്ട് - രണ്ടാം സ്ഥാനം

ക്രിസ്മസ് ആഘോഷം

Posted: 12 Jan 2015 03:21 AM PST


ക്രിസ്തുഗാനങ്ങള്‍ പാടിയും കഥകള്‍ പറഞ്ഞും ക്രിസ്മസ് ആഘോഷിച്ചു. കുട്ടികള്‍ക്ക് ക്രിസ്മസ് കേക്ക് വിതരണം ചെയ്തു.

മൂല്യനിര്‍ണ്ണയപ്രവര്‍ത്തനം

Posted: 12 Jan 2015 03:47 AM PST






മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ ഭംഗിയായി സംഘടിപ്പിച്ചു. അധ്യാപകന്റെ സഹായമില്ലാതെ മൂല്യനിര്‍ണ്ണയപ്രവര്‍ത്തനങ്ങള്‍ സ്വയം വായിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന കുട്ടികള്‍ക്ക് പ്രത്യേകം അവസരം ഒരുക്കി മൂല്യനിര്‍ണ്ണയത്തില്‍ ഒരു പുത്തന്‍ ചുവടുവെയ്പ്പ് നടത്തി.

ഉപജില്ലാകലോത്സവത്തില്‍ വീണ്ടും മികവ്

Posted: 12 Jan 2015 03:43 AM PST



ഉപജില്ലാകലോത്സവത്തില്‍ നൃത്തനൃത്തേതര ഇനങ്ങളില്‍ കുട്ടികള്‍ മികച്ച പ്രകടനം പുറത്തെടുത്തു.തലനാരിഴയുടെ വ്യത്യാസത്തില്‍ അഞ്ചാം സ്ഥാനത്ത് . കടങ്കഥമത്സരത്തിലെ ഏക എ ഗ്രേഡ് സ്കൂള്‍ കരസ്ഥമാക്കി. മത്സരിച്ച എല്ലാകുട്ടികളും മികച്ച ഗ്രേഡുകള്‍ നേടി. കടങ്കഥാമത്സരത്തില്‍ ശ്രീയുക്ത എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സംഘനൃത്തമത്സരത്തില്‍ കൃഷ്ണേന്ദു ആന്റ് പാര്‍ട്ടി എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ മഹിത ( മാപ്പിളപ്പാട്ട് , കവിത), ഉണ്ണിമായ (ഭരതനാട്യം ), ശ്രേയ ( നാടോടിനൃത്തം ) എന്നിവര്‍ ഏ ഗ്രേഡ് നേടി. അഭിമാനര്‍ഹമായ നേട്ടത്തിന് പിന്നിലെ മറ്റു കലാപ്രതിഭകള്‍ ആമ്പല്‍, അഞ്ജന, സ്നേഹ, ആര്യ, കൃഷ്ണേന്ദു, അനഘ, ശ്രീഹരി, ശ്രീശാന്ത്, അനന്യ ടി വി, ശ്രീയുക്ത, വിസ്മയ, അനന്യ എസ് എന്നിവരാണ്.

ബ്ലോഗ് നിര്‍മ്മാണത്തില്‍ ജില്ലാതലപുരസ്കാരം

Posted: 12 Jan 2015 03:03 AM PST


ജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ രണ്ടാംസ്ഥാനംഉദുമ ജിഎല്‍പിയ്ക്ക്.ബേക്കല്‍ ഉപജില്ലാതല ബ്ലോഗ് നിര്‍മ്മാണത്തില്‍ എല്‍ പി വിഭാഗത്തില്‍ ഒന്നാംസ്ഥാനം ഉദുമ ജിഎല്‍പിയ്ക്ക്. ഡയറ്റ് പ്രിന്‍സിപ്പാള്‍, ഐടി കോര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍,ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Chittarikkal12422

Chittarikkal12422


ഞങ്ങളുടെ പച്ചക്കറിത്തോട്ടം

Posted: 11 Jan 2015 08:55 AM PST


Previous Page Next Page Home