Posted: 03 Nov 2017 06:42 AM PDT 111 മാഗസിനുകളുടെപ്രകാശനവുമായികേരള പിറവി ആഘോഷിച്ചു. കൈതക്കാട് എ.യു.പി സ്ക്കൂളില്‍ മലയാള നാടിന്റെ പിറവി അക്ഷര വിപ്ലവങ്ങള്‍ കൊണ്ട് ആഘോഷമാക്കി. കേവലം യു.പി. സ്ക്കൂള്‍ തലം മാത്രമുള്ള വിദ്യാലയത്തില്‍ നിന്നും കേരളം വിഷയമാക്കി 111 കയ്യെഴുത്ത് മാഗസിനുകള്‍ പുറത്തിറക്കി. കാഞ്ഞങ്ങാട്ഡി.വൈ.എസ്.പി. കെ. ദാമോദരന്‍ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ടി.എം.സദാനന്ദന്‍, ബി.പി.ഒ. നാരായണന്‍ മാസ്റ്റര്‍, എന്നിവര്‍ മുഖ്യാതിഥികളായി. സ്ക്കള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. ലത്തീഫ് നീലഗിരി അദ്ധ്യക്ഷനായി. കെ. ശുക്കൂര്‍ ഹാജി, സി.സലാം ഹാജി, യു.കെ. ശെരീഫ്, എം.സി.സിദ്ധീഖ്, എം.കെ.അസ്ഹറുദ്ദീന്‍, അനിത ടീച്ചര്‍. ശ്രീലത ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു. |