കക്കാട്ട്

കക്കാട്ട്


ക്ലബ്ബുകളുടെ ഉദ്ഘാടനം

Posted: 19 Aug 2016 05:06 PM PDT

സ്കൂളിലെ വിവിധ ക്ലബുകളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പ്രമുഖപരിസ്ഥിതിപ്രവര്‍ത്തകനും  'പയ്യന്നൂര്‍ 'സീക്ക്' കാര്യദര്‍ശിയുമായ വി സി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പ്രകൃതിയുടെ പാഠങ്ങള്‍ അറിയുന്നതും ഓര്‍ക്കുന്നതും വിശകലനം ചെയ്യുന്നതും മികച്ച വിദ്യാഭ്യാസപ്രവര്‍ത്തനമാണ്എന്ന് സ്വന്തം നിരീക്ഷണ/ഗവേഷണാനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്ദേഹം പറഞ്ഞു.


കുട്ടികള്‍ക്കായി 'നമുക്കുചുറ്റും' (Around Us) എന്ന പവര്‍ പോയിന്‍റ് പ്രസന്‍റെഷനും നടത്തി.പരിചിതങ്ങളായ പൂക്കള്‍,ചെടികള്‍,പുഴുക്കള്‍, ശലഭങ്ങള്‍എന്നിവയെ പുതിയ കണ്ണിലൂടെ കാണാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ഷോ.ശ്യാമ ശശിയുടെ ഒരു ജലച്ചായച്ചിത്രം--'പുഴയുടെ കാഴ്ച'- അതിഥിയ്ക്ക്സമ്മാനിച്ചു.

GHS KALICHANADUKKAM

GHS KALICHANADUKKAM


ഫുട്ബോൾ വിജയികൾ

Posted: 19 Aug 2016 08:24 AM PDT

സബ് ജില്ലാതല ഗെയിംസിൽ ഫുട്ബോൾ മത്സരത്തിൽ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂൾ രണ്ടാം സ്ഥാനം നേടി.

നാട്ടു മാഞ്ചോട്ടിൽ

Posted: 19 Aug 2016 08:14 AM PDT

സ്കൂളിലെ സീഡ് യൂണിറ്റിന്റെ നേതൃത്യത്തിൽ നാട്ടുമാഞ്ചോട്ടിൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്ത് നാട്ടുമാവിൻ തൈ വച്ചുപിടിപ്പിച്ചു.കുട്ടികൾ ശേഖരിച്ച അൻപത് നാട്ടു മാവിൻതൈകൾ കുട്ടികളുടെ വീട്ടിൽ വെച്ചുപിടിപ്പിക്കാനായി വിതരണവും ചെയ്തു. പരിപാടി സ്കൂൾ ഹെസ് മാസ്റ്റർ ശ്രീ.എം.ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.സീഡ് കോ-ഓർഡിനേറ്റർ സി.വി.ബാലകൃഷ്ണൻ മാസ്റ്റർ 'എൻ.വി.രാജൻ മാസ്റ്റർ,, പി.എം. മധു മാസ്റ്റർ, പി.സരോജിനി, എ.ശശിലേഖ, കെ.രവി എന്നിവർ നേതൃ ത്വം നൽകി.

സോപ്പ് നിർമ്മാണം

Posted: 19 Aug 2016 07:49 AM PDT

സീഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് സോപ്പ് നിർമ്മാണ പരിശീലനം നടത്തി.അദ്ധ്യാപകരായ പി.സരോജിനി, എം.ശശിലേഖ എന്നിവരാണ് പരിശീലനം നൽകിയത്.സീഡ് കോ-ഓർഡിനേറ്റർ സി.വി.ബാലകൃഷ്ണൻ നേതൃത്വം നൽകി.

ചിങ്ങം1 കർഷക ദിനം

Posted: 19 Aug 2016 07:37 AM PDT

കർഷക ദിനത്തോടനുബന്ധിച്ച് സ്കൂൾ സ്കൗട്ട് ആന്റ് ഗൈഡ്സ്, നല്ല പാഠം, യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രദേശത്തെ മികച്ച കർഷകനായ ശ്രീ.മാവുപ്പാടി ശ്രീധരൻ അവർകളെ ഹെഡ്മാസ്റ്റർ പൊന്നാടയണിയിച്ച് ആദരിച്ചു.ശ്രീധരേട്ടൻ കൃഷിയറിവുകളും അനുഭവങ്ങളും കുട്ടികളുമായി പങ്കു വെച്ചു.

G H S S Patla

G H S S Patla


SSLC ANUMODHANAM

Posted: 19 Aug 2016 09:59 AM PDT

 രവി മാസ്റ്ററുടെ സ്മരണയ്ക്കായി സ്കൂൾ സ്റ്റാഫ് കമ്മിറ്റിഏർപ്പെടുത്തിയ SSLC ഉന്നതവിജയികൾക്കുള്ള  അവാർഡ് വിതരണത്തിൽ സ്വാഗതം HM കുമാരി റാണി ടീച്ചർ 
 അധ്യക്ഷൻ പി ടി എ പ്രസിഡന്റ് sri സെയ്ദ്
 ഉദ്‌ഘാടനവും അവാർഡ് വിതരണവും ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി മുംതാസ് സമീറ നിർവഹിക്കുന്നു

 നല്ലപാഠം ക്ലബ് സ്വരൂപിച്ച നഫ്സീല സഹായ ഫണ്ട് വിതരണം ശ്രീമതി മുംതാസ് സമീറയും ക്ലബ് കോർഡിനേറ്ററുമായിരുന്ന മുൻ അധ്യാപകൻ വിനോദ് മാഷും ചേർന്ന് നിർവഹിക്കുന്നു

 sslc ഉന്നത വിജയികൾക്കൊപ്പം
 രവി മഷിൻഡെ കുടുംബത്തിനു വേണ്ടി സ്റ്റാഫ് കമ്മിറ്റി നൽകുന്ന ധനസഹായം hm നു കൈമാറുന്നു
 ആശംസ പ്രസംഗം sri വിനോദ് മാസ്റ്റർ
 ആശംസ പ്രസംഗം സീനിയർ അസിസ്റ്റൻറ് ശ്രീമതി അനിത ടീച്ചർ
നന്ദി പ്രകടനം സ്റ്റാഫ് സെക്രട്ടറി ശ്രീ സതീശൻ മാസ്റ്റർ 

nadan pookkalude pradarsanam

Posted: 19 Aug 2016 09:20 AM PDT


നാടൻപൂക്കളുടെ പ്രദർശനം എട്ടാം ക്ലാസ്സിലെ മലയാളം കുട്ടികൾ നടത്തി .പ്രദർശനം senior assistant anitha teacher ഉദ്‌ഘാടനം ചെയ്‌തു .മലയാളം അധ്യാപിക ദീപ ടീച്ചർ നേതൃത൦ നൽകി .
Previous Page Next Page Home