St Marys A U P School Malakkallu

St Marys A U P School Malakkallu


മുട്ടക്കോഴികളെ വിതരണം ചെയ്തു.

Posted: 17 Dec 2015 06:13 PM PST

                                                         
      
                സംസ്ഥാന മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും ചേര്‍ന്ന് സ്ക്കൂളിലെ 5,6 ക്ളാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികള്‍ക്ക് 5 വീതം  മുട്ടക്കോഴികളെ വിതരണം ചെയ്തു. കള്ളാര്‍  പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ശ്രീമതി ത്രേസ്യാമ്മ ജോസഫ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാര്‍, PTA   പ്രസിഡന്റ് എന്നിവര്‍ സന്നിഹിതരായിരുന്നു.                                                    

GUPS PUDUKAI

GUPS PUDUKAI


Posted: 17 Dec 2015 08:42 PM PST



സ്വന്തം ക്ലാസ്സ്മുറിയിലേക്ക് ഫാന്‍ സ്പോണ്‍സര്‍ചെയ്ത് അശ്വിന്‍ മാത്യ് കയായി.......

കയ്യൂര്‍: ജനകീയക്കൂട്ടായ്മയിലൂടെ മുഴുവന്‍ ക്ലാസ്മുറികളും സ്മാര്‍ട്ട് ആക്കാനുള്ള ശ്രമം തക്യ് തിയായി നടക്കുന്നതിനിടെയാണ് കയ്യൂര്‍ ഗവ:എല്‍.പി.സ്കൂളിലെ    നാലാംക്ലാസ്സിലെ ലീഡറായ അശിന്റെ ചോദ്യം,“സാര്‍,നമ്മുടെ ക്ലാസ്സി ലേക്കുള്ള ഫാന്‍ ഞാന്‍ സ്പോണ്‍സര്‍ ചെയ്യട്ടെ?”പലരോടും  ആവശ്യപ്പെട്ടിട്ടും സ്പോണ്‍സറിംഗ് നടക്കാതായപ്പോള്‍ പി.ടി.എ നേരിട്ടുതന്നെ ഫാന്‍ വാങ്ങണമെന്ന് തീരുമാനിച്ചിരിക്കെ നിനച്ചിരിക്കാതെ വന്ന ഓഫര്‍ പ്രധാനാധ്യാപകന്‍ സഹര്‍ഷം സ്വാഗതം ചെയ്തു.അശ്വിന്റെ രക്ഷിതാക്കളെ വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ സംഗതി ബോധ്യപ്പെടുകയും ചെയ്തു.ബന്ധുവീട്ടുകാര്‍ക്ക് പാരിതോഷികമായി ലഭിച്ചഫാനുകളില്‍ ഒന്ന് അശ്വിന്റെ വീട്ടിലേക്ക് നല്‍കിയപ്പോള്‍,‘’ഇവിടെ ഇപ്പോള്‍ത്തന്നെ ആവശ്യത്തിനു ഫാനുണ്ടല്ലോ..   ..പിന്നെന്തിനാണൊന്നുകൂടി..ഇത് നമുക്ക് സ്കൂളിലേക്ക് കൊടുത്താലോ?”എന്ന നിര്‍ദേശം അശ്വിന്‍ തന്നെയാണത്രേ മുന്നോട്ടുവെച്ചത്..രക്ഷിതാക്കളായ പലോത്തെ അശോകനും ദീപയും അത് സമ്മതിച്ചതിനെത്തുടര്‍ന്നാണ് അശ്വിന്‍ തന്റെ തീരുമാനം സ്കൂളില്‍ അറിയിച്ചത്.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് സ്കൂള്‍ ലീഡര്‍ ആദിത്യ രവീന്ദ്രന്‍ അശ്വിനില്‍ നിന്നും ഫാന്‍ ഏറ്റുവാങ്ങി.ആളുകള്‍ കൂടുതല്‍ക്കൂടുതല്‍ സ്വാര്‍ഥരായിമാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്,  അശ്വിന്‍ കാണിച്ച സന്മനസ്സ് മുതിര്‍ന്നവര്‍പോലും മാത്യ് കയാക്കേണ്ടതാണെന്ന് അശ്വിനെ അഭിനന്ദിച്ചുകോണ്ട് സംസാരിക്കവെ പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ ഊന്നിപ്പറഞ്ഞു.ഈ അധ്യയനവര്‍ഷം അവസാനിക്കും മുമ്പുതന്നെ എല്ലാ ക്ലാസ്സുകളിലും എല്‍.സി.ഡി.പ്രൊജക്റ്റര്‍,ലാപ്ടോപ്,ഇന്ററാക്റ്റീവ് വൈറ്റ് ബോര്‍ഡ്,സൌണ്ട്സിസ്റ്റം എന്നിവ സ്ഥാപിച്ച് ‘സ്മാര്‍ട്ട് ക്ലാസ്സ് റൂം‘സങ്കല്‍പ്പം അക്ഷരാര്‍ഥത്തില്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണ് കയ്യൂര്‍ ഗവ.എല്‍.പി.സ്കൂള്‍. ആദ്യ സ്മാര്‍ട്ട് ക്ലാസ്സ് റൂമായി നാലാം ക്ലാസ്സിനെത്തന്നെ ജനുവരി26നു പ്രഖ്യാപിക്കാനാണ് പരിപാടി.ഇതിനാവശ്യമായ ഒരു ലക്ഷം രൂപ രക്ഷിതാക്കളില്‍നിന്നും നാട്ടുകാരില്‍ നിന്നുമായി ഇതിനകം സമാഹരിച്ചിട്ടുണ്ട്.ഗ്രാമപഞ്ചായത്തിന്റെയും എം.പി, എം.എല്‍.എ തുടങ്ങിയ ജനപ്രതിനിധികളുടെയും ഫണ്ടുകള്‍ ലഭ്യമാക്കിക്കൊണ്ട് മറ്റു ക്ലാസ്സുകളും സ്മാര്‍ട്ട് ആക്കുകയാണ് ലക്ഷ്യം.


GLPS PERIYANGANAM

GLPS PERIYANGANAM


സ്മൈല്‍ പ്ലീസ്...

Posted: 17 Dec 2015 01:46 AM PST

സ്കൂളിലെ കൃഷി വീഡിയോയില്‍ പകര്‍ത്താന്‍ കൃഷിഭവനില്‍ നിന്നുള്ള സംഘം എത്തിയപ്പോള്‍



Add caption


കൃഷി ഉദ്ഘാടനം

Posted: 17 Dec 2015 01:25 AM PST

ചോയ്യംകോട് കൃഷിഭവന്റെയും സ്കൂള്‍ പി ടി എ യുടെയും സംയുക്തസഹകരണത്തോടെയും സ്കൂളില്‍ തുടക്കം കുറിച്ച പച്ചക്കറികൃഷിയുടെയും ഉദ്ഘാടനം 14-12-2015ന് വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി നിര്‍വ്വഹിച്ചു.കൃഷി ഓഫീസര്‍,കൃഷി ഓഫീസ് അംഗങ്ങള്‍,എസ് എം സി പ്രസിഡന്റ്,എസ് എം സി അംഗങ്ങള്‍,കുട്ടികള്‍,അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ഡ് മെമ്പര്‍ ലിസി വര്‍ക്കി പച്ചക്കറിത്തൈ നട്ട് കൃഷി ഉദ്ഘാടനം ചെയ്യുന്നു
ഹെഡ്മാസ്റ്റര്‍ കുഞ്ഞികൃഷ്ണന്‍ മാസ്റ്ററ്‍
സ്കൂള്‍ ലീഡര്‍ ആദിത്യ സി


                





Previous Page Next Page Home