12218glpsudma

12218glpsudma


ക്ലാസ്സ് പിടിഎ യോഗം

Posted: 25 Jul 2016 11:54 PM PDT

                ഓരോകുട്ടിയുടേയും ക്ലാസ്സ് ടെസ്റ്റ് വിവരങ്ങള്‍, ക്ലാസ്സ് നിലവാരം എന്നിവ രക്ഷിതാക്കളെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിയുള്ള ക്ലാസ്സ് പിടിഎ നടത്തി. കുട്ടികള്‍ക്ക് സഹായം നല്‍കേണ്ടതെങ്ങനെയെന്നും അതിനുവേണ്ടി ഒരുക്കേണ്ട സഹചര്യത്തെപ്പറ്റിയും ക്ലാസ്സ് പിടിഎയില്‍ ചര്‍ച്ച ചെയ്

വായനവാരാഘോഷം

Posted: 25 Jul 2016 11:53 PM PDT


പി എന്‍ പണിക്കര്‍ ജന്മദിനമായ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനവാരമായി ആചരിച്ചു. വായനവാരാഘോഷത്തിന്റെ ഭാഗമായി വായന മരിക്കുന്നില്ല എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ ഇളംതലമുറ അവരുടെ ഓര്‍മ്മയിലെ മറക്കാത്ത കഥകള്‍ അവതരിപ്പിച്ചു. സാഹിത്യക്വിസ്സ്, ആസ്വാദനക്കുറിപ്പ്, ചുമര്‍പത്രം തുടങ്ങിയവ വായനവാരാഘോഷത്തിന് കൊഴുപ്പേകി.

വിദ്യാരംഗം ഉദ്ഘാടനം

Posted: 25 Jul 2016 11:47 PM PDT


             

പ്രീടെസ്റ്റ്

Posted: 25 Jul 2016 11:49 PM PDT

      കുട്ടിയുടെ അടിസ്ഥാന ശേഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സമാഹരിച്ച ശേഷം ക്ലാസ്സിനനുയോജ്യമായ പഠനപദ്ധതി ആവിഷ്ക്കരിക്കുകയാണ് പ്രീടെസ്റ്റിന്റെ ലക്ഷ്യം. ഓരോക്ലാസ്സിലും അടിസ്ഥാനപരമായ ശേഷികള്‍ അളക്കുന്നതിനും രേഖപ്പെടുത്തുന്നതിനും വേണ്ടിയുള്ള ക്ലാസ്സ് തല പ്രീടെസ്റ്റ് നടത്തി

Posted: 25 Jul 2016 11:30 PM PDT

പരിസ്ഥിതി ദിനാചരണം

പ്രവേശനോത്സവം

Posted: 25 Jul 2016 11:43 PM PDT


നവാഗതരായകുരുന്നുകള്‍ക്ക് നവ്യാനുഭവമൊരുക്കി വൈവിധ്യമാര്‍ന്ന പ്രവേശനോത്സവപരിപാടികള്‍ സംഘടിപ്പിച്ചു. മുതിര്‍ന്നകുട്ടികളുടെ സ്വാഗതഗാനത്തോടെയാണ് കുട്ടികളെ വരവേറ്റത്
         മധുരപലഹാരങ്ങള്‍, ബോക്സ്, ക്രയോണ്‍, പെന്‍സില്‍, യൂനിഫോം, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ നിരവധി സമ്മാനങ്ങള്‍ പ്രദേശത്തെ ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, പിടിഎ എന്നിവര്‍ നല്‍കി. പ്രവേശനോത്സവസമയത്ത് ഒന്നുമുതല്‍ നാലു വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ടു നോട്ടുപുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.
ബലൂണുകള്‍കയ്യിലേന്തി വര്‍ണത്തൊപ്പിയണിഞ്ഞ് അക്ഷരപ്പടിവാതിലിലെത്തിയ കുട്ടികള്‍ക്ക് അക്ഷരദീപം മനസ്സില്‍ കെടാവിളക്കായി മാറി.
പായസവിതരണത്തോടെ പ്രവേശനോത്സവത്തിന്റെ ചടങ്ങുകള്‍ക്ക് വിരാമമായി.
പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവുതെളിയിച്ച് നാടിന്റെ പ്രശംസ പിടിച്ചുപറ്റുകയാണ് ഉദുമ ഗവ എല്‍ പി സ്കൂള്‍ രക്ഷിതാക്കളുടേയും നാട്ടുകാരുടേയും നിസ്സീമസഹകരണമാണ് സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നത്. ഇതിന്റെ അണുരണനങ്ങള്‍ പുതിയപ്രവേശനത്തിലൂടെ വെണ്‍നുരകള്‍‌ തീര്‍ക്കുകയാണ്. വര്‍ഷം ഒന്നാം തരത്തില്‍ പ്രവേശനം നേടിയത് 36 കുട്ടികള്‍‌.  സ്കൂള്‍ എസ് എം സി യുടെ പ്രവര്‍ത്തനങ്ങള്‍ വളരെ ശ്ലാഘനീയമാണ്.

GUPS PUDUKAI

GUPS PUDUKAI


പരിസ്ഥിതിദിനം 2016-17

Posted: 25 Jul 2016 09:14 PM PDT



ശ്രീ.ടി.എസ്.സുരേന്ദ്രന്‍ ക്ലാസെടുക്കുന്നു













Cheruvathur12549

Cheruvathur12549


Posted: 24 Jul 2016 10:01 PM PDT


വിദ്യാരംഗം ഉദ്ഘാടനം ചെയ്തു
കൈതക്കാട് എ.യു.പി.സ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 22/07/2016 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിയും, യുവ എഴുത്തുകാരിയും,തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് മലയാളം അധ്യാപികയുമായ റുബീന കൈതക്കാട് നിര്‍വ്വഹിച്ചു.
പ്രസ്തുത ചടങ്ങില്‍ ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗത ഭാഷണം നടത്തി. പി.ടി.. പ്രസിഡണ്ട് ടി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു.പി.ടി..ഭാരവാഹികളായ ഇബ്രാഹിം തട്ടാനിച്ചേരി, അരീഷ്,സജിത.പി.പി.പി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. വിദ്യാരംഗം കണ്‍വീനര്‍ വിജയ ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ചാന്ദ്രദിനം

Posted: 24 Jul 2016 09:25 PM PDT


ജുലൈ 21 ചാന്രദിനം
ചാന്രദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്ക്കൂള്‍ അസംബ്ലിയില്‍ ചാന്രദിനത്തെക്കുറിച്ച് പ്രസന്ന ടീച്ചര്‍ വിശദീകരിച്ചു
തുടര്‍ന്ന് ചിത്രപ്രദര്‍ശനം, ശാസ്ത്ര ക്വിസ് മല്‍സരം,ചാന്രമനുഷ്യനുമായി അഭിമുഖം, സുനിത വില്ല്യംസിന്റെ
ബഹിരാകാശ യാത്രാനുഭവങ്ങളുടെ CD പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിച്ചു.
Previous Page Next Page Home