കക്കാട്ട്

കക്കാട്ട്


ക്ലാസ്സ് പി.ടി.എ

Posted: 09 Aug 2016 10:22 AM PDT

പത്താം തരത്തിലെ കുട്ടികളുടെ രക്ഷിതാക്കളുടെ ആഗസ്റ്റ് മാസത്തെ പി.ടി.എ യോഗം ഇന്ന് നടന്നു. രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസ്സ്  ‍ഇന്ദു ടീച്ചര്‍ നടത്തി. തുടര്‍ന്ന് മിഡ് ടേം പരീക്ഷയുടെ മാര്‍ക്കിനെ ആസ്പദമാക്കി കുട്ടികളുടെ പഠന നിലവാരം വിലയിരുത്തി. പഠനം മെച്ചപ്പെടുത്താനാവശ്യമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു.

യൂദ്ധവിരുദ്ധ ദിനം

Posted: 09 Aug 2016 10:16 AM PDT

നാഗസാക്കി ദിനം യുദ്ധ വിരുദ്ധ ദിനമായി ആചരിച്ചു. സോഷ്യല്‍ ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ആര്‍ട്സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഉച്ചയ്ക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സമൂഹ യുദ്ധ വിരുദ്ധ ചിത്രരചന നടന്നു. ചിത്രകലാധ്യാപകന്‍ ശ്യാമ ശശി മാസ്റററുടെ നേതൃത്വത്തില്‍ കുട്ടികള്‍ പ്രത്യകം തയ്യാറാക്കിയ കാന്‍വാസില്‍ സമാധാനത്തിനായി ചിത്രം വരച്ചു. ചന്ദ്രന്‍ മാസ്ററര്‍, അനില്‍ കുമാര്‍, ശംഭു നമ്പൂതിരി, സന്തോഷ്, ശ്യാമ ശശി എന്നിവര്‍ നേതൃത്വം നല്കി.










Previous Page Next Page Home