Cheruvathur12549

Cheruvathur12549


വാര്‍ഷികാഘോഷം 2014-15

Posted: 07 Apr 2015 01:58 AM PDT


വാര്‍ഷികാഘോഷവും
യാത്രയയപ്പ് സമ്മേളനവും
കൈതക്കാട് എ.യു.പി.സ്കൂളില്‍ 2014-15 വര്‍ഷത്തെ വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി കെ..എലിസബത്ത് ടീച്ചര്‍ക്കുള്ള യാത്രയയപ്പും 31-03-2015 ചൊവ്വാഴ്ച്ച വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ വിവിധ പരിപാടികളോടെ നടന്നു.
നീണ്ട 33 വര്‍ഷത്തെ സ്തുത്യര്‍ഹമായ അധ്യാപന സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ശ്രീമതി കെ..എലിസബത്ത് ടീച്ചര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം പി.ടി..പ്രസിഡണ്ട് ഷാഹുല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ ശ്രീമതി സൗദത്ത് ടി.കെ.എം നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. എലിസബത്ത് ടീച്ചര്‍ക്കുള്ള പി.ടി..യുടെ ഉപഹാരം പി.ടി.എ പ്രസിഡണ്ടും,.മാനേജ്മെന്റ് കമ്മിറ്റിയുടെ ഉപഹാരംസ്കൂള്‍ മാനേജര്‍ എം.സി. ഇബ്രാഹിം ഹാജിയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഉപഹാരം കരീമും സമര്‍പ്പിച്ചു. മികച്ച സയന്‍സ് വിദ്യാര്‍ത്ഥിക്കുള്ള നമ്പി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ഫിദാന എ.എം. ന് ശ്രീ രാജഗോപാലന്‍ മാസ്റ്റരും,മികച്ച വിദ്യാര്‍ത്ഥിക്കുള്ള രാജീവന്‍ മാസ്റ്റര്‍ സ്മാരക എന്‍ഡോവ്മെന്റ് ഏഴാം ക്ലാസ്സിലെ ജനീഷ എം.വി.ക്ക് സീനിയര്‍ അസിസ്റ്റന്റ് അനിത ടീച്ചരും, ഓരോ ക്ലാസ്സിലെയും മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ മുന്‍ മാനേജര്‍ എസ്.. ശിഹാബും വിതരണം ചെയ്തു.
പി.ടിഎ.എക്സിക്യുട്ടീവ് അംഗങ്ങള്‍, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍,സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു. എലിസബത്ത് ടീച്ചരുടെ മറുപടി പ്രസംഗത്തിന് ശേഷം സ്റ്റാഫ് സെക്രട്ടറി ശ്രീമതി ചന്രമതി ടീച്ചര്‍ നന്ദി രേഖപ്പെടുത്തി.
തുടര്‍ന്ന് സ്ക്കൂള്‍ വിദ്യാര്‍ത്ഥികളുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.
Previous Page Next Page Home