G.H.S.S. ADOOR |
പുതുവസ്‌ത്രവും പുത്തരിയും സമ്മാനം; കുട്ടിപ്പൊലീസുകാരുടെ ക്രിസ്‌മസ് ആഘോഷം മഞ്ജുനാഥിനൊപ്പം Posted: 24 Dec 2014 03:36 AM PST
എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഓരോ മനുഷ്യജന്മവും ഒരു തിരുപ്പിറവിതന്നെയാണെന്ന് ക്രിസ്‌മസ് നമ്മെ പഠിപ്പിക്കുന്നു. അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ക്രിസ്‌മസ് ആഘോഷം പൂര്‍ണമായും അന്ധനായ മല്ലംപാറയിലെ മഞ്ജുനാഥിനൊപ്പമായിരുന്നു. നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുള്ള നല്ലൊരു ഗായകനാണ് മഞ്ജുനാഥ്. കേരളോത്സവവേദികളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. പക്ഷേ, യാത്രാസൗകര്യം നന്നേ കുറഞ്ഞ മല്ലംപാറ വനപ്രദേശത്ത്നിന്നും പുറംലോകത്ത് എത്തണമെങ്കില്‍ പരസഹായം കൂടിയേതീരൂ. രോഗങ്ങള്‍ കൊണ്ടും വൈകല്യങ്ങള്‍ കൊണ്ടും സമൂഹത്തില്‍ വേദന അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനം നല്‍കുന്ന 'ഫ്രണ്ട്‌സ് അറ്റ് ഹോം' പരിപാടിയുടെ ഭാഗമായാണ് കുട്ടിപ്പൊലീസുകാരുടെ മഞ്ജുനാഥിനൊപ്പമുള്ള ക്രിസ്‌മസ് ആഘോഷം. ആഘോഷപരിപാടികള്‍ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ സതീഷ് കുമാര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്‌തു. കേഡറ്റുകള്‍ മഞ്ജുനാഥിന് പുതുവസ്‌ത്രവും പുത്തരിയും ക്രിസ്‌മസ് സമ്മാനമായി നല്‍കി. അഞ്ച് വര്‍ഷത്തോളമായി തരിശായി കിടന്നിരുന്ന അഡൂരിലെ ഒരേക്കര്‍ പാടത്ത് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും പ്രതീക്ഷ സോഷ്യല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തകരുടെയും കൂട്ടായ്മ കൃഷിയിറക്കി കൊയ്‌തെടുത്ത വിളവില്‍ നിന്നുംലഭിച്ച പുത്തരിയാണ് മഞ്ജുനാഥിന് നല്‍കിയത്.
| ||||
Posted: 24 Dec 2014 03:56 AM PST |
You are subscribed to email updates from G.H.S.S. ADOOR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |