കക്കാട്ട്

കക്കാട്ട്


അനുമോദനം

Posted: 06 Sep 2019 11:51 AM PDT

ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റില്‍ കൈറ്റ് യൂണിറ്റിനുള്ള അവാര്‍ഡ് നേടിയ കക്കാട്ട് സ്കൂള്‍ ലിറ്റില്‍ കൈറ്റ് യൂണിറ്റിനെയും സംസ്ഥാന ക്യാമ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെയും എച്ച്. എം ഫോറം വെള്ളിക്കോത്ത് സ്കൂളില്‍ വച്ച് നടന്ന ചടങ്ങില്‍ അനുമോദിച്ചു. സ്കൂളിനുള്ള ആദരം ബഹു. ഡി ഡി ഇ പുഷ്പടീച്ചര്‍ നല്കി. സ്കൂളിന് വേണ്ടി സംസ്ഥന തലക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ ഏറ്റുവങ്ങി. ഹോസ്ദൂര്‍ഗ് എ ഇ ഒ ജയരാജന്‍ മാസ്റ്റര്‍, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം. പി രാജേഷ്, മുന്‍ പരീക്ഷാ ജോ. കമ്മീഷണര്‍ രാഘവന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു.

അധ്യാപക ദിനാഘോഷം

Posted: 06 Sep 2019 11:44 AM PDT

ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങളുടെ ഗുരുവന്ദനം പരിപാടിയിലുടെ സ്കൂളിലെ അധ്യാപകരെ ആദരിച്ച് കൊണ്ട് അധ്യാപകദിനം ആഘോഷിച്ചു.

ഓണാഘോഷം

Posted: 06 Sep 2019 11:34 AM PDT

കക്കാട്ട് സ്കൂളില്‍ ഈ വര്‍ഷത്തെ ഓണം സമുചിതമായി ആഘോഷിച്ചു. കുട്ടികള്‍ ഓണപൂക്കളമൊരുക്കി. കുട്ടികള്‍ക്കായി സുന്ദരിക്ക് പൊട്ട് തൊടല്‍, പാസ്സിങ്ങ് ദ ഹാറ്റ് തുടങ്ങിയ മത്സരങ്ങള്‍ നടന്നു. തുടര്‍ന്ന് സ്കൂളിലെ രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഓണസദ്യ ഒരുക്കി.









Previous Page Next Page Home