ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


സ്കൂള്‍ പാര്‍ലമെന്റ് പരിശീലനം

Posted: 13 Nov 2015 08:25 AM PST

ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നടപ്പിലാക്കുന്ന സ്കൂള്‍ പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങളുടെ അധ്യാപക പരിശീലനം കാസര്‍ഗോഡ് ഐ ടി @ സ്കൂളിലും ഹോസ്ദുര്‍ഗ് ബി ആര്‍ സി യിലുമായി നടന്നു. കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലാ പരിശീലനം ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ അധ്യക്ഷനായിരുന്നു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ പി ഭാസ്കരന്‍ കോഴ്സിനു നേതൃത്വം നല്‍കി. നിര്‍മല്‍ കുമാര്‍, ഗംഗാധരന്‍ പി വി, ഗംഗാധരന്‍ നായര്‍ ടി, സുരേഷ് പി, സുകുമാരന്‍ പി, സഞ്ജീവ എം തുടങ്ങിയവര്‍ സെഷനുകള്‍ കൈകാര്യം ചെയ്തു.






കാഞ്ഞങ്ങാട് ബി ആര്‍ സി യില്‍ നടന്ന  കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ പരിശീലനം ഡി ഇ ഒ മഹാലിംഗേശ്വര്‍ രാജ് ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ടി എം രാമനാഥന്‍, ഡോ. രഘുറാം ഭട്ട്, സുധാകരന്‍ നടയില്‍, പവിത്രന്‍ ടി, മനോജ് കെ മാത്യു, ഗോപാലകൃഷ്ണന്‍ പി, അബ്ദുള്‍ ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Previous Page Next Page Home