ഡയറ്റ് കാസര്‍ഗോഡ് |
Posted: 17 Aug 2014 09:23 AM PDT കര്‍ക്കടകമാസത്തില്‍ മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന നാടന്‍വിഭവങ്ങളുടെ സവിശേഷമായ ഒരു പ്രദര്‍ശനത്തിന് 2014 ഓഗസ്റ്റ് 13 ന് ഡയറ്റിലെ ഓഡിറ്റോറിയം വേദിയായി. ഡയറ്റിലെ രണ്ടാംവര്‍ഷ കന്നട ഡി എഡ് വിദ്യാര്‍ഥികളാണ് പുതുമയേറിയ ഈ പരിപാടി സംഘടിപ്പിച്ചത്. പ്രദര്‍ശനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം എസ് എസ് എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ യതീഷ് റായ് നിര്‍വഹിച്ചു. ഡയറ്റ് ലക്ചറര്‍ കെ രമേശന്‍ അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബി ആര്‍ സി ട്രെയിനര്‍ വിജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. പി ടി എ പ്രസിഡന്റ് ഗിരീഷ്, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. രഘുറാം ഭട്ട്, എം പി സുബ്രഹ്മണ്യന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടീച്ചര്‍ ട്രെയിനര്‍മാരായ കൃഷ്ണകാറന്ത്, നാരായണ ദേലമ്പാടി, ശശിധര എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മുഖ്യാതിഥികളും ട്രെയിനികളും അപൂര്‍വവിഭവങ്ങള്‍ ആസ്വദിച്ചു. Please CLICK here for the report in Kannada |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |