ഡയറ്റ് കാസര്‍ഗോഡ്

ഡയറ്റ് കാസര്‍ഗോഡ്


പൊതുവിദ്യാഭ്യാസ ശാക്തീകരണത്തിന് കര്‍മപദ്ധതി

Posted: 05 Aug 2014 02:18 AM PDT

പൊതുവിദ്യാഭ്യാസ മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യം വെച്ച് ജില്ലാ വിദ്യാഭ്യാസസമിതി രൂപം കൊടുത്ത സമഗ്രപദ്ധതിക്ക് ജില്ലയിലെങ്ങും തുടക്കം കുറിച്ചതായി സമിതി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അറിയിച്ചു, കാസര്‍ഗോഡ് പ്രസ്‌ക്ലബ്ബില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 'സാക്ഷരം 2014', 'ബ്ലെന്റ്', 'സ്റ്റെപ്സ്' എന്നീ പദ്ധതികളാണ് ഒന്നാം ഘട്ടത്തില്‍ നടപ്പിലാക്കുന്നതെന്ന് അവര്‍ അറിയിച്ചു. സാക്ഷരം പദ്ധതിയുടെ ഭാഗമായി പിറകില്‍ നില്‍ക്കുന്ന 14496 കുട്ടികള്‍ക്കുള്ള പ്രത്യേകക്ലാസുകള്‍ ആഗസ്റ്റ് 6 ന് തുടങ്ങുമെന്ന് ഡി ഡി ഇ രാഘവന്‍ അറിയിച്ചു.
ജില്ലയില്‍ 96% സ്കൂളുകള്‍ക്കും ബ്ലോഗുകള്‍ നിലവില്‍ വന്നെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ അറിയിച്ചു. പത്താം ക്ലാസുകാരെ സംബന്ധിച്ച ഗൃഹസര്‍വെയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ സ്കൂള്‍തല കര്‍മപരിപായി ആഗസ്റ്റ് 13 നു നടക്കുന്ന പ്രത്യേക പി ടി എ യോഗത്തില്‍ സ്കൂളുകളില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഐ ടി അറ്റ് സ്കൂള്‍ വിദ്യാഭ്യാസജില്ലാ കോര്‍ഡിനേറ്റര്‍ കെ ശങ്കരന്‍, ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. പി വി പുരുഷോത്തമന്‍, പി ഭാസ്കരന്‍, എം വി ഗംഗാധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.


ബി.ആര്‍.സി വാര്‍ത്ത : ബി.ആര്‍.സി. വാര്‍ത്ത‍:' സാക്ഷരം '-ചെറുവത്തൂര്‍ ഉപ...

ബി.ആര്‍.സി വാര്‍ത്ത : ബി.ആര്‍.സി. വാര്‍ത്ത‍:' സാക്ഷരം '-ചെറുവത്തൂര്‍ ഉപ...

BRC Kumbla : Saksharam Book Released

BRC Kumbla : Saksharam Book Released: Saksharam Book Released DIET , SSA Jointly conducted Saksharam praogram for LP , UP Schools . The Malayalam Saksharam Book was  relea...

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com

SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com


സാക്ഷരം 2014 - SRG കണ്‍വീനര്‍മാരുടെ ഏകദിന പരിശീലനം

Posted: 04 Aug 2014 10:58 PM PDT


                                                          
                           എസ്.എസ്.എ.കാസറഗോഡ്
                                              ബി.ആര്‍.സി.ബേക്കല്‍ 



                                          സാക്ഷരം -2014
  SRG കണ്‍വീനര്‍മാരുടെ ഏകദിന പരിശീലനം 2014 ആഗസ്റ്റ് 4 ന്


         സാക്ഷരം 2014 പരിപാടിയുടെ SRG കണ്‍വീനര്‍മാര്‍ക്കുളള ഏകദിന പരിശീലനത്തിന്റെ സബ് ജില്ലാ തല ഉദ്ഘാടനം ബഹുമാനപ്പെട്ട ഉദുമ നിയോജകമണ്ഡലം എം.എല്‍.. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ നിര്‍വ്വഹിച്ചു.പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബഹുമാനപ്പെട്ട എം.എല്‍.. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ ഊന്നിപ്പറഞ്ഞു.എല്ലാ സംവിധാനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത് സാധിക്കുകയുളളൂ.ഇതിന്റെ പൂര്‍ണ്ണ വിജയത്തിന് വേണ്ടി അദ്ധ്യാപക സമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. 




ബഹുമാനപ്പെട്ട ഉദുമ നിയോജകമണ്ഡലം എം.എല്‍.. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.ബേക്കല്‍ എ...ശ്രീ.കെ.രവിവര്‍മ്മന്‍ സാര്‍, ജി.യു.പി.എസ്.കോട്ടിക്കുളം ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി.ശ്രീദേവി ടീച്ചര്‍ ,ബി.പി..ശ്രീ.ശിവാനന്ദന്‍ സാര്‍ , ഡയറ്റ്  ലെക്ചറര്‍ ശ്രീ.സുബ്രഹ്മണ്യന്‍ സാര്‍ എന്നിവര്‍ സമീപം


     ഡയറ്റ്  ലെക്ചറര്‍ ,ശ്രീ.സുബ്രഹ്മണ്യന്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ ബേക്കല്‍ എ...              ശ്രീ.കെ.രവിവര്‍മ്മന്‍ സാര്‍ അദ്ധ്യക്ഷത വഹിച്ചു.ബേക്കല്‍ ബി.പി..ശ്രീ.ശിവാനന്ദന്‍ സാര്‍ ,ജി.യു.പി.എസ്.കോട്ടിക്കുളം ഹെഡ്മിസ്ട്രസ്സ് ശ്രീമതി. പി.ഡി.ശ്രീദേവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വിദ്യാലയങ്ങളിലേക്കുളള കൈപ്പുസ്തകങ്ങളും വര്‍ക്കുഷീറ്റുകളും ബഹുമാനപ്പെട്ട എം.എല്‍.. വിതരണം ചെയ്തു.

         ഡയറ്റ്  ലെക്ചറര്‍ ,ശ്രീ.സുബ്രഹ്മണ്യന്‍ സാര്‍ യോഗത്തില്‍ സ്വാഗതം ആശംസിക്കുന്നു.

                     ...ശ്രീ. കെ.രവിവര്‍മ്മന്‍ സാര്‍ യോഗത്തില്‍ സംസാരിക്കുന്നു

   വിദ്യാലയങ്ങളിലേക്കുളള കൈപ്പുസ്തകങ്ങളും വര്‍ക്കുഷീറ്റുകളും ബഹുമാനപ്പെട്ട എം.എല്‍.. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ വിതരണം ചെയ്യുന്നു.

 



FIRST TERM EVALUATION 2014-15 
TIME TABLE






Previous Page Next Page Home