പെണ്മ |
പഠനത്തിന്റെ നേട്ടത്തില്‍ അഭിമാനത്തിന്റെ വര്‍ണ്ണച്ചിറകിലേറി......................... Posted: 09 Aug 2015 08:54 AM PDT 2014-15 വര്‍ഷത്തില്‍ ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സില്‍ നിന്നും എസ്എസ്എല്‍സി ,വിഎച്എസ്ഇ, ഹയര്‍സെക്കന്ററി വിഭാഗങ്ങളിലും സ്ക്കൂള്‍ തലത്തില്‍ നടത്തിയ വാര്‍ഷിക പരീക്ഷയിലും മികവു പുലര്‍ത്തിയ വിദ്യാര്‍ഥിനികളെ അനുമോദിച്ചു.കാസര്‍ഗോഡ് ലളിതകലാ സദനത്തില്‍ വച്ച് നടന്ന അഭിമാനനിമിഷങ്ങള്‍ വിദ്യാര്‍ഥിനികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ഒരുപോലെ അഭിമാനകരമായി.കാലത്ത പതിനൊന്ന് മണിക്ക് നടന്ന ചടങ്ങില്‍ ഹയര്‍സെക്കന്ററി പ്രിന്‍സിപ്പല്‍ ശ്രീമതി പ്രസീത പിവി സ്വാഗതം പറഞ്ഞു.പിടിഎ പ്രസിഡണ്ട് ശ്രീ.പുരുഷോത്തമഭട്ട് അധ്യക്ഷം വഹിച്ച് സംസാരിച്ചു.കാസര്‍ഗോഡിന്റെ ജനപ്രിയഎംഎല്‍എയും സ്ക്കൂളിന്റെ പുരോഗതിയില്‍ സഹായസഹകരണവുമായി എന്നും മുന്നില്‍നില്‍ക്കുന്ന ബഹുമാനപ്പെട്ട എന്‍ എ നെല്ലിക്കുന്ന് അഭിമാനത്തിന്റെ സുവര്‍ണ്ണനിമിഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.സ്ക്കൂളിന്റെ വരുംകാല പുരോഗതിയില്‍ തന്റെ സഹായസഹകരണങ്ങള്‍ അദ്ദേഹം വാഗ്ദാനം ചെയ്തു.ഇനി വരുന്ന വര്‍ഷ ങ്ങളിലും ഗേള്‍സ് സ്ക്കൂളിലെ കുട്ടികള്‍ വിജയത്തിന്റെ മാധുര്യം കൂടുതല്‍ നുകരുവാന്‍ സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു . മികച്ച വിജയം നേടിയ കുട്ടികള്‍ക്ക് ആശംസയര്‍പ്പിച്ച്. ബഹുമാനപ്പെട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ ടിഇ അബ്ദുള്ളയും സംസാരിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അബ്ബാസ് ബീഗം ,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ഇ വേണുഗേപാലന്‍,പിടിഎ വൈസ് പ്രസിഡണ്ട്ശ്രീ.രാജന്‍ ജോര്‍ജ്ജ്,എം പിടിഎ പ്രസിഡണ്ട് ശ്രീമതി സാബിറ റഹീം ബങ്കര, ഹയര്‍ സെക്കന്ററി സീനിയര്‍ അധ്യാപകന്‍ ശ്രീ സുരേഷ് മാസ്റ്റര്‍,വിഎച്ച്എസ് ഇ അധ്യാപകന്‍ ശ്രീ അഖിലേഷ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ നന്ദി പറഞ്ഞു.സ്റ്റാഫ് സിക്രട്ടറി ശ്രീ അനില്‍ കമാര്‍.കെ പരിപാടി ഏകോപിപ്പിച്ചു. ഹയര്‍ സെക്കന്ററി തലത്തില്‍ കൊമേഴ്സ് വിഭാഗത്തില്‍ 96.75% മാര്‍ക്ക് നേടി വിജയം വരിച്ച കുമാരി.ശ്രവ്യ കെപിയെ ശ്രീ എന്‍എ നെല്ലിക്കുന്ന് എംഎല്‍എ ഉപഹാരവും ക്യാഷ് അവാര്‍ഡും നല്കി അനുമോ ദിച്ചു. മുനിസി പ്പല്‍ ചെയര്‍മാന്‍ ശ്രീ.ടിഇ അബ്ദുള്ള,വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ അബ്ബാ സ് ബീഗം ,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ഇ വേണുഗേപാലന്‍,പിടിഎ പ്രസിഡണ്ട് ശ്രീപുരുഷോത്തമ ഭട്ട്, ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ എന്നിവര്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങളും ക്യാഷ് അവാര്‍ഡും നല്കി. ഹയര്‍ സെക്കന്ററി തലത്തില്‍ ആയിഷത്ത് തസ്നീമ സിഎല്‍ മഹസൂറ ,അശ്വതി എ എന്നീ കുട്ടികള്‍ സയന്‍സിലും ആയിഷത്ത് ഹസീന കൊമേഴ്സ് വിഭാഗത്തിലും കൂടുതല്‍ മാര്‍ക്ക് നേടി വിജയിച്ചവരാ ണ്.ഒന്നാം വര്‍ഷത്തെ മികച്ച വിജയികള്‍ സയന്‍സില്‍ കുമാരി ആബിദ സിഎം കൊമേഴ്സ് വിഭാഗത്തില്‍ ധനശ്രീ എം കെ യുമായിരുന്നു.വിഎച്ച്എസ് ഇ വിഭാഗത്തില്‍ഡൊമസ്റ്റിക് നഴ്സിംഗ് വിഭാഗത്തില്‍ ഹലീമ സുള്‍ഫയും ഫാത്തിമ ടിഎച്ചും മികച്ച വിജയം നേടി.ഇസിജി ആന്റ് ഓഡിയോ മെട്രിക് ടെക്നീഷ്യന്‍ വിഭാഗ ത്തില്‍ഫാത്തിമത്ത് ജാസ്മിനും ആയിഷത്ത് സഹല ടിഎസും രണ്ടാം വര്‍ഷത്തില്‍ മികവു് പുലര്‍ത്തിയ കുട്ടിക ളാണ്.ഒന്നാം വര്‍ഷം ബേസിക് നഴ്സിംഗ് ആന്റ് പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ നിന്നും മുബശീറയും ഇസിജി ആന്റ് ഓഡിയോ മെട്രിക് ടെക്നോളജി വിഭാഗത്തില്‍ അശ്വതി എം എന്ന കുട്ടിയും അനുമോദനത്തിന് അര്‍ഹയായി.ഹൈസ്ക്കൂള്‍ വിഭാഗത്തില്‍ പത്ത് എപ്ലസ്സുകള്‍ കരസ്ഥമാക്കി സ്ക്കൂളിന്റെ അഭിമാനമായി മാറിയ കുട്ടികള്‍ സോനപീറ്റര്‍,ആദ്യരാം കെ,സ്നേഹ കെ,അഞ്ജലി എം കെ എന്നിവരാണ്.ഒമ്പത് എപ്ലസ്സുകള്‍ നേടിയ ഏന്നപൂര്‍ണ്ണ എന്‍സി,മേഘ എസ്,നഫീസത്ത് ഷിഫാന ബിഎസ്,സ്നേഹ പി,അക്ഷത എസ്,വൈദേഹി. സികെ എന്നിവരും എട്ട് എ പ്ലസ്സ് നേടിയഖദീജത്ത് മുസൈമ ഷഫ,അശ്വതി പി,നവ്യശ്രീ,എം,അമൃത ടിജെ, അമല എസ്എസ്,അനുശ്രീ എംആര്‍ എന്നീ കുട്ടികളും മെമന്റോയും ക്യാഷ് അവാര്‍ഡും ഏറ്റു വാങ്ങി.ദേശീയ ഗാനത്തോടെ അനുമോദനയോഗം അവസാനിച്ചു. |
You are subscribed to email updates from പെണ്മ To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment