പ്ലസ് ടു സെന്റ് ഓഫ് യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രീമതി സോഫിയ ഫ്രാന്‍സിസ് സംസാരിക്കുന്നു. ഇന്നത്തോടു കൂടി സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിക്കുകയാണ്. ഈ വിദ്യാലയത്തിലെ അവസാന ദിവസം – സെന്റ് ഓഫ് അഥവാ വിട പറയല്‍ ദിവസം. പരീക്ഷ എന്ന കടമ്പ കൂടി കഴിഞ്ഞാല്‍ ഓരോത്തരും അവരവരുടെ പുതിയ ലോകത്തിലേക്ക് യാത്ര തുടങ്ങുകയാണ്. ചടങ്ങില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പ്രസംഗിക്കുകയും, വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്‌തു. ഐസ് ക്രീമും ബെര്‍ഗറും പെപ്‌സിയുമൊക്കെയുണ്ടായിരുന്നു. പിന്നെ കൂട്ടുകാര്‍ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമുള്ള യാത്ര പറയല്‍. നാളെ ആരെയല്ലാം വീണ്ടും കണ്ടുമുട്ടുമെന്നറിയില്ല. ജീവിതനാടകത്തിലെ ഒരു രംഗത്തിന് ഇവിടെ തിരശ്ശീല വീഴുകയാണ്. ഇനി പുതിയ രംഗം....പുതിയ റോള്‍.... |
No comments:
Post a Comment