G.H.S.S. ADOOR |
Posted: 09 Jun 2015 05:45 AM PDT
| ||||
കുട്ടികള്‍ക്ക് സഹായഹസ്‌തവുമായി ഗള്‍ഫ് കൂട്ടായ്‌മ Posted: 09 Jun 2015 03:44 AM PDT അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും സൗദിഅറേബ്യയിലെ ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കാസറഗോഡ് ജില്ലക്കാരുടെ കൂട്ടായ്‌മയായ കാസറഗോഡ് ഡിസ്ട്രിക്‌റ്റ് സോഷ്യല്‍ ഫോറം (കെ.ഡി.എസ്.എഫ്.) പഠനോപകരണങ്ങള്‍ നല്‍കി. ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, ബുക്ക് എന്നിവയടങ്ങിയ കിറ്റാണ് നല്‍കിയത്. അഡൂര്‍ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ ഹസന്‍ അഡൂര്‍, അമാനുള്ള അഡൂര്‍ എന്നിവരാണ് ഇതിന് മുന്‍കൈ എടുത്തത്. ജില്ലയില്‍ മൊത്തം രണ്ടായിരം കിറ്റുകള്‍ സംഘടന വിതരണം ചെയ്‌തു. സംഘടനയുടെ അഡ്വൈസറി ബോര്‍ഡംഗവും മുന്‍ പ്രസിഡന്റുമായ അബ്‌ദുല്‍ ഖാദര്‍ തെക്കില്‍ വിതരണോല്‍ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതി ഉപാധ്യക്ഷന്‍ ഖാദര്‍ ചന്ദ്രംവയല്‍ അധ്യക്ഷത വഹിച്ചു. കെ.ഡി.എസ്.എഫ്. അംഗം അഹമ്മദ് വിദ്യാനഗര്‍, അമാനുള്ള അഡൂര്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍.പ്രസന്നകുമാരി, ബി.കൃഷ്‌ണപ്പ, എസ്.എസ്.രാഗേഷ്, പി.എസ്.ബൈജു ആശംസകളര്‍പ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു. |
You are subscribed to email updates from G.H.S.S. ADOOR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment