JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


ഡിസംബർ-3

Posted: 02 Dec 2015 10:17 PM PST


ഇന്ന് ലോക വികലാംഗ ദിനം

ഇന്ന് ഡിസംബര്‍ 3, ലോക വികലാംഗ ദിനം.   വൈകല്യമുള്ളവര്ക്കായി സമര്പ്പിച്ച ദിനത്തെ വ്യത്യസ്തമായ കഴിവുള്ളവരുടെ ദിനമെന്ന് പറയുന്നതാവും ഉചിതം. അവശതയുടെയും അനാഥത്വത്തിന്റെയും ലോകത്ത് അകപ്പെട്ട വികലാംഗരെ ഓര്ക്കാനും സഹായിക്കാനുമുള്ള ദിനം.അംഗവൈകല്യം ബാധിച്ചരെ ഓര്ക്കാന്‍, അവരുടെ ജീവിതത്തിന്റെ അപൂര്ണ്ണതകളെയും അശരണാവസ്ഥയെയുംഓര്ക്കാന്ലോകം സമര്പ്പിച്ച ദിവസമാണ്. വികലാംഗരെ സ്വന്തവും സ്വതന്ത്രവുമായിജീവിക്കാന്അനുവദിക്കുക അതിനവരെ പ്രാപ്തരാക്കുക എന്നതാണ് ദിനാചരണത്തിന്റെ എക്കാലത്തേയുംഉദ്ദേശ്യം.ലോകജനസംഖ്യയുടെ 15 ശതമാനത്തോളം വികലാംഗരാണെന്നാണ് കണക്കുകള്സൂചിപ്പിക്കുന്നത്
സമൂഹത്തിന്റെ മുഖ്യധാരയില്നിന്ന് ഒഴിച്ചു നിര്ത്തപ്പെടാന്പലപ്പോഴും ഒരു വ്യക്തിയുടെ ശാരീരികമായ വൈകല്യങ്ങള്കാരണമാവാറുണ്ട്. എന്നാല്ശാരീരികവൈകല്യങ്ങളില്ലാത്തവരോടൊപ്പം ലോകത്തിന് വേണ്ടി പലതും ചെയ്യാന്ഇവര്ക്കും സാധിക്കും. സഹതാപമല്ല , മറിച്ച് ഇവര്ക്കാവശ്യം അംഗീകാരവും പരിഗണനയുമാണ്.
1983 മുതല്‍ 1992 വരെ ഐക്യരാഷ്ട്രസഭവികലാംഗരുടെ ദശകം അഘോശിച്ചിരുന്നു.അടിഎ തുടര്ന്നാണ് 1992 മുതല് ഡിസംബര്‍ 3 ലോക വികലാംഗ ദിനമായി ആചരിച്ച് തുടങ്ങിയത്. സമൂഹത്തില്വികലാംഗര്നേരിടുന്ന പ്രശ്നങ്ങളില്നിന്നും , അനാഥത്വത്തില്നിന്നും അവരെ കരകയറ്റുവാനും സഹായിക്കുവാനും ദിനാചരണത്തിലൂടെ സാധിക്കും. ശാരീരികവൈകല്യമെന്നപരിമിതിയെ മറികടന്ന് മറ്റുള്ളവരെ പോലെ ഒട്ടേറെ കാര്യങ്ങള്ചെയ്യാന്സാധിക്കും എന്ന ബോധവും ആത്മവിശ്വാസവും ഇത്തരം ആളുകളില്ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം.                                                കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment

Previous Page Next Page Home