G.H.S.S. ADOOR

G.H.S.S. ADOOR


സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് കൗണ്‍സലിംഗ് ക്ലാസ്സ്

Posted: 10 Jul 2015 11:59 PM PDT

ഏകദിന കൗണ്‍സലിംഗ് പ്രോഗ്രാംആദൂര്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍‌സ്‌പെ‌ക്‌ടര്‍ ടി.പി. ദയാനന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് ഏകദിന കൗണ്‍സലിംഗ് ക്ലാസ്സ് സംഘടിപ്പിച്ചു. കേഡറ്റുകളില്‍ മൂല്യബോധവും ആത്മവിശ്വാസവും വളര്‍ത്തുന്നതിനായി സംസ്ഥാനത്തുടനീളം നടത്തുന്ന പ്രത്യേകകൗണ്‍സലിംഗ് പരിപാടിയുടെ ഭാഗമാണ് ക്ലാസ്സ്. ആദൂര്‍ പ്രിന്‍സിപ്പല്‍ സബ് ഇന്‍‌സ്‌പെ‌ക്‌ടര്‍(സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍) ടി.പി. ദയാനന്ദന്‍ ഉദ്ഘാടനം ചെയ്‌തു. സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന അക്രമവാസനയും ലഹരിവസ്‌തുക്കളുടെ ഉപയോഗവും കുറച്ചുകൊണ്ടുവരുന്നതിനായി സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സ്ക്കൂള്‍ പിടിഎ പ്രസിഡന്റുമായ സി.കെ.കുമാരന്‍ അധ്യക്ഷത വഹിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിജയന്‍ മാസ്‌റ്റര്‍ ക്ലാസ്സെടുത്തു. നൂറ്റിപ്പതിനഞ്ച് കേഡറ്റുകള്‍ സംബന്ധിച്ചു. ആദൂര്‍ പൊലീസ് സബ് ഇന്‍‌സ്‌പെ‌ക്‌ടര്‍ രാജേഷ് മുഖ്യാതിഥിയായിരുന്നു. എസ്.പി.സി. എസിപിഒ പി.ശാരദ, സിവില്‍ പൊലീസ് ഓഫീസര്‍ പ്രസീത എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്‌മാ‌സ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ സ്വാഗതവും എസ്.പി.സി.സിപിഒ എ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Previous Page Next Page Home