G.H.S.S. ADOOR

G.H.S.S. ADOOR


മലയോരത്തുനിന്നും ഒരു ഹ്രസ്വചിത്രം-'വിരിയാത്ത മയില്‍പീലി'

Posted: 19 Nov 2014 07:13 AM PST

ഒരു അധ്യാപകന്റെ ആത്മാര്‍ത്ഥമായ സ്‌നേഹവും തലോടലുമാണ് വിദ്യാര്‍ത്ഥികളുടെ യഥാര്‍ത്ഥ വിജയത്തിന് പ്രോത്സാഹനവും പ്രചോദനവുമാകുന്നത്. ചിലപ്പോള്‍ സ്വന്തം വീട്ടിലെ ദാരിദ്ര്യവും മറ്റ് ബുദ്ധിമുട്ടുകളും മറികടക്കുവാനും ആ സ്‌നേഹം കുട്ടികളെ സഹായിക്കാറുണ്ട്. ചെറുപ്പത്തില്‍ പ്രത്യേകിച്ചും സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും സ്‌നേഹം വിദ്യാര്‍ത്ഥികള്‍ക്ക് അതിശയകരമായ ഊര്‍ജ്ജമാണ് നല്‍കുന്നത്. കുട്ടികള്‍ പലപ്പോഴും മാതൃകയാക്കുന്നത് അവരെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നവരെയാണല്ലോ? മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ രക്ഷിതാക്കള്‍ സ്വന്തം കുട്ടികളുടെ ഭാവിയില്‍ അവര്‍ക്ക് നിര്‍വഹിക്കുവാനുള്ള പങ്ക് മറക്കുകയും അധ്യാപകരില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ലഭിക്കുന്ന
മാധവ തെക്കേക്കര
പ്രചോദനത്തെപ്പോലും പാഴാക്കിക്കളയുകയും ചെയ്യുന്നു. ഇങ്ങനെയുള്ള രക്ഷിതാക്കള്‍ എങ്ങനെയാണ് കുട്ടികള്‍ക്ക് നല്ലൊരു വഴികാട്ടിയാകുന്നത് ? സ്‌കൂളില്‍ അധ്യാപകരുടെയും കൂട്ടുകാരുടെയും കളങ്കമറ്റ വാത്സല്യത്തിന്റെ പ്രാധാന്യത്തെയും, രക്ഷിതാക്കള്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പിടിയില്‍നിന്ന് വിമുക്തരാകേണ്ട ആവശ്യകതയെയും ഓര്‍മ്മപ്പെടുത്തുന്നതാണ് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഇംഗ്ലീഷ് ഭാഷാധ്യാപകനായ മാധവ തെക്കേക്കരയുടെ നേതൃത്വത്തില്‍ ഒരുപറ്റം അധ്യാപകരും കുട്ടികളും ചേര്‍ന്നൊരുക്കിയ 'വിരിയാത്ത മയില്‍പീലി' എന്ന ഹ്രസ്വചിത്രം. ഐടി അറ്റ് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ലഭിച്ച ക്യാമറയും മറ്റും ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചത്. സ്‌കൂളിന്റെ പുരോഗതിയെ കാംക്ഷിക്കുന്നവരുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും സ്‌കൂള്‍ അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും സഹകരണം ഈ ചിത്രം നിര്‍മ്മിക്കുവാന്‍ ഏറെ പ്രയോജനപ്പെട്ടിട്ടുണ്ട്. സത്യന്‍ കോളിയടുക്കം, അധ്യാപകരായ ജോണ്‍പ്രസാദ്, കൃഷ്‌ണപ്പ, സുസ്‌മിത ടീച്ചര്‍, പൂര്‍വ്വവിദ്യാര്‍ത്ഥിനിയായ പൃഥ്വി, വിദ്യാര്‍ത്ഥിനികളായ ചൈതന്യ, സജിന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. ഗ്രീഫിത്ത്‌രാജ്, വിഷ്‌ണുപ്രസാദ്, രശ്‌മി, ഉമ്മുഹബീബ, അബ്‌ദുല്‍ സാദിഖ്, മുബാറക്ക് തുടങ്ങിയ കുട്ടികളും വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.(എല്ലാ സ്‌കൂളുകളിലും ഈ
ഹ്രസ്വചിത്രം കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുംവേണ്ടി പ്രദര്‍ശിപ്പിക്കുവാനുള്ള സൗകര്യമൊരുക്കണമെന്ന് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. അഭിപ്രായങ്ങള്‍ കമന്റ്സ് രൂപത്തില്‍ പ്രതീക്ഷിക്കുന്നു. ഈ സിനിമ കാണുന്നതിനായി താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക. മൂന്ന് ഭാഗങ്ങളായാണ് അപ്‌ലോഡ് ചെയ്‌തിരിക്കുന്നത്.)

No comments:

Post a Comment

Previous Page Next Page Home