GHS KALICHANADUKKAM

GHS KALICHANADUKKAM


ബഷീര്‍ ദിനം

Posted: 05 Jul 2017 11:33 AM PDT

ബഷീര്‍ ദിനത്തില്‍ ബഷീറിന്‍റെ അനശ്വര കഥാപാത്രങ്ങളായ കേശവന്‍ നായര്‍ ,സാറാമ്മ, മജീദ്,സുഹറ,കുഞ്ഞിപ്പാത്തുമ്മ, പാത്തുമ്മ, ഒറ്റക്കണ്ണന്‍ പോക്കര്‍,മൂക്കശ്രീ മൂക്കന്‍ ,എന്നീ കഥാപാത്രങ്ങള്‍ വേദിയില്‍.



.

ബഷീറിന്‍റെ പ്രിയപ്പെട്ട മാങ്കോസ്റ്റിയന്‍ മരം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ ശ്രീ ജയചന്ദ്രന്‍ മാസ്റ്റര്‍ നടുന്നു.



.നെല്‍കൃഷി ആരംഭം

Posted: 05 Jul 2017 11:35 AM PDT

സ്കൌട് &ഗൈഡ്സ് അംഗങ്ങളായ നല്ല പാഠം പ്രവര്‍ത്തകര്‍ ആല ത്തടി മുക്കൂട് ശ്രീ കുഞ്ഞമ്പു മയ്യങ്ങാനത്തിന്റെ വയലില്‍ നെല്‍കൃഷി തുടങ്ങി. 







.ലഹരി വിരുദ്ധ ദിനം

Posted: 05 Jul 2017 10:56 AM PDT

അന്താരഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്‍റെ ഭാഗമായി ഹെല്‍ത്ത് ക്ലബിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ തെരുവുനാടകം  അവതരിപ്പിച്ചു.

ഫോട്ടോ പ്രദര്‍ശനം

Posted: 05 Jul 2017 10:51 AM PDT

നല്ല പാഠം  ,സ്കൌട് &ഗൈഡ്സ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ വനം വകുപ്പിന്‍റെ  ഫോട്ടോ ഗ്രാഫി  അവാര്‍ഡ് ജേതാവ്  ശ്രീ .ശ്രീജിത്ത് പാലായി യുടെ ഫോട്ടോ പ്രദര്‍ശനം നടത്തി .പ്രദര്‍ശനം പി ടി എ പ്രസിഡണ്ട് ശ്രീ പി വി ശശിധരന്‍ നിര്‍വഹിച്ചു..ഫോടോകളെ അടിസ്ഥാനമാക്കി അടിക്കുറിപ്പ് മല്‍സരം ,കഥ ,കവിത, ലേഖന മല്‍സരങ്ങള്‍ നടത്തി. 








G H S S Patla

G H S S Patla


ബഷീർ അനുസ്മരണം

Posted: 05 Jul 2017 03:38 AM PDT

ബഷീർ ദിനം  ബഷീർ ചിത്രപ്രദർശനം ബഷീർ കഥകളുടെ വീഡിയോ പ്രദർശനം തുടങ്ങി വിവിധ പരിപാടികളോടെ നടത്തി. ഷെരീഫ് മാസ്റ്റർ രാജേഷ് മാസ്റ്റർ അശ്വതി ടീച്ചർ  എന്നിവർ നേതൃത്വം നല്കി.

Gupshosdurgkadappuram

Gupshosdurgkadappuram


ബഷീർ ദിന പരിപാടികൾ- 5-7-17

Posted: 05 Jul 2017 07:12 AM PDT

ഇമ്മിണി ബല്യ കഥാകാരന്റെ ചരമദിനമായ ഇന്ന് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ മാസ്റ്റർ എന്നിവർ അ നുസ്മരണ ഭാഷണം നടത്തി.റേഡിയോ സ്റേറഷൻ വഴി ബഷീർ കൃതികൾ കുട്ടികൾ വായിച്ചു.ബഷീർ കൃതികളുടെ  പുസ്തക പ്രദർശനവും നടന്നു.

S V M G L P S EDATHODE എസ് വി എം ജി എല്‍ പി സ്കൂള്‍ എടത്തോട്

S V M G L P S EDATHODE എസ് വി എം ജി എല്‍ പി സ്കൂള്‍ എടത്തോട്


Posted: 05 Jul 2017 04:34 AM PDT

പ്ലാസ്റ്റിക്കിനോട് വിട.... ഇനി എല്ലാവര്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍.... ജൈവോദ്യാനം പ്രോജക്ടിന്റെ ഭാഗമായി പ്ലാസ്റ്റിക്കിനെ ക്യാമ്പസില്‍ നിന്നും അകറ്റി നര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എല്ലാ കുട്ടികള്‍ക്കും കാഞ്ഞങ്ങാട് എസ്.വി.എം. ട്രസ്റ്റ് നല്‍കിയ വാട്ടര്‍ ബോട്ടിലുകള്‍.....

Posted: 05 Jul 2017 04:15 AM PDT

ശാന്താവേണുഗോപാല്‍ മെമ്മോറിയല്‍ ട്രസറ്റ് കുട്ടികള്‍ക്ക് നല്‍കിയ പഠനോപകരണങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം ബളാല്‍ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.രാധാമണി നിര്‍വഹിക്കുന്നു.


എസ്.എം.സി.അംഗം ശ്രീ.കെ.കരുണാകരന്‍ നായര്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു.


  ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് ശ്രീ നാരായണന്‍ മാസ്റ്റര്‍ സംസാരിക്കുന്നു.
               സ്വാതഭാഷണം- ശ്രീ.ജോണി മാസ്റ്റര്‍ (HM ഇന്‍ ചാര്‍ജ്)

bekal12211

11027 GHSS BANDADKA

11027 GHSS BANDADKA


Posted: 04 Jul 2017 08:09 AM PDT

സ്‌കൂൾ എസ് പി  സി  ബോധവൽക്കരണ  ക്ലാസ്സ് സംഘടിപ്പിച്ചു 

എച്ച് എം ഇൻ ചാർജ്ജ് സത്യനാരായണ പ്രകാശ് , എ  കെ റോസമ്മ  സ്‌കൂൾ  എസ് പി സി  ക്യാപ്റ്റന്മാരായ ബി എസ്  സന്ദിപ് , സുമതി   തുടങ്ങിയവരുടെ  നേതൃത്വത്തിൽ  എസ് പി സി  കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും ക്ലാസ്  സംഘടിപ്പിച്ചു 


 

Posted: 04 Jul 2017 08:12 AM PDT

മെഗാ പ്രശ്‍നോത്തരി മത്സരം സംഘടിപ്പിച്ചു 

 വായനാ പക്ഷാചരണത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ  പ്രശ്‍നോത്തരി  മത്സരം സംഘടിപ്പിക്കുകയും വിജയികളെ ഉൾപ്പെടുത്തി മെഗാ പ്രശ്‍നോത്തരി  സംഘടിപ്പിക്കുകയും ചെയ്തു 



ഉപന്യാസ മത്സരം 



ITSCHOOL KASARGOD

ITSCHOOL KASARGOD


Posted: 04 Jul 2017 05:40 AM PDT

ഹൈസ്കൂൾ ഹയര്‍ സെക്കണ്ടറി സ്കൂളുകളിലെ ഐ.ടിവി കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള, ഏകദിന ശില്പ ശാല രണ്ടു വേദികളിലായി  നടത്തപ്പെട്ടു. ഹൈടെക്  സ്കൂൾ, ഇ-വെയിസ്റ്റ്, പരാതി പരിഹാര സംവിധാനം, സമ്പൂർണ്ണ, കുട്ടിക്കൂട്ടം , തനതു പ്രവര്‍ത്തനങ്ങള്‍, ഓപ്പറേറ്റിങ് സിസ്റ്റം എന്നിവ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്തു.

Gupshosdurgkadappuram

Gupshosdurgkadappuram


PTA ജനറൽ ബോഡി യോഗം. 4-7-17

Posted: 04 Jul 2017 09:21 AM PDT

PTA ജനറൽ ബോഡി യോഗം 4.7.17 ചൊവ്വാഴ്ച നടന്നു.നഗരസഭാ കൗൺസിലർ ഖദീജാ ഹമീദ് ഉദ്ഘാടനം ചെയ്തു. SMC പ്രസിഡണ്ട് K. B. കുട്ടി ഹാജി അധ്യക്ഷത വ ഹി ച്ച യോഗത്തിൽ സി.രാമചന്ദ്രൻ മാസ്റ്റർ പ്രവർത്തന റിപ്പോർട്ടുo ,P.V .ബാല കൃഷ്ണൻ മാസ്റ്റർ  വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.  പുതിയ PTA പ്രസിഡണ്ടായി K K ജാഫർ തെരഞ്ഞെടുക്കപ്പെട്ടു.യോഗത്തിൽ ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് സ്വാഗതവും ടി.സുധാകരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Previous Page Next Page Home