2016-17 അധ്യയനവർഷത്തെ പാക്കം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവം നിറപ്പകിട്ടാർന്ന ചടങ്ങുകളോടെ നടന്നു .പുതുവസ്ത്രവും വർണ്ണ ബലൂണുകളുമേന്തിയ നവാഗതർ സ്കൂൾ ഗ്രൂണ്ടിലൂടെ നിരനിരയായി ഓഡിറ്റൊറിയത്തിൽ പ്രവേശിച്ചതോടെ ചടങ്ങുകൾക്ക് ആരംഭമായി .
ഉദ്ഘടനച്ചടങ്ങിനു പ്രിൻസിപ്പൽ ഇൻ-ചാർജ് പ്രിയേഷ് കുമാർ സ്വാഗതം പറഞ്പ്പോൾ, പ.ടി.എ. പ്രസിഡണ്ട് Kunhikkannan അദ്ധ്യക്ഷനായി. പള്ളിക്കര ഗ്രാമ പഞ്ചായത്ത് മെമ്പർ വി kunhambu ഉദ്ഘാടനം ചെയ്തു .
പുതുതായി വന്ന LKG ,UKG, ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് സ്റ്റാഫ്‌ഇന്റെയും JCI യുടെയും വകയായി സ്കൂൾ ബാഗ് ,ഫയൽ ,ക്രയോൻസ് തുടങ്ങിയവയുടെ വിതരണവും ചടങ്ങിൽ നടന്നു. പ്രവേശനോത്സവ ഗാനം മുഴുവൻ ആളുകൾക്കും സംഗീത വിരുന്നായി.

No comments:
Post a Comment