കക്കാട്ട്

കക്കാട്ട്


പ്രവേശനോത്സവം

Posted: 01 Jun 2016 06:33 PM PDT

ഈ വര്‍ഷത്തെ സ്കൂള്‍തല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം. കേളു പണിക്കര്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് വി രാജന്‍ അധ്യക്ഷത വഹിച്ചു.  ഇ പി രാജഗോപാലന്‍ (പ്രധാനാധ്യാപകന്‍) സ്വാഗത൦ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ശ്രീമതി രുഗ്മിണി,  ഡോ.എം.കെ രാജശേഖരന്‍(പ്രിന്‍സിപ്പല്‍), പി.ടി.എ വൈസ് പ്രസിഡന്റ്  കെ.സുധാകരന്‍, എസ്.എം.സി ചെയര്‍മാന്‍ വി. പ്രകാശന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. കെ.കൃഷ്ണന്‍ നന്ദിപ്രകടനംനടത്തി. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍, എല്‍.എല്‍.എസ്, എന്‍.എം.എം.എസ്  വി‍ജയികള്‍, എസ്.എസ്.എല്‍.സി പഠനകേന്ദ്രങ്ങളായി പ്രവര്‍ത്തിച്ച സാസംകാരിക കേന്ദ്രങ്ങള്‍ എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.കുട്ടികള്‍ക്ക് മധുരം നല്‍കി.പുതുതായി ചേര്‍ന്നകുട്ടികളെ സ്കൂളിലേക്ക് ആനയിച്ചുകൊണ്ടാണ്പ്രവേശനോത്സവം തുടങ്ങിയത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഇത്തവണ പുതുതായി  പ്രവേശനം നേടിയിട്ടുണ്ട്


No comments:

Post a Comment

Previous Page Next Page Home