കക്കാട്ട്

കക്കാട്ട്


സംയുക്തയോഗം

Posted: 04 Jun 2016 11:42 AM PDT

പി.ടി.എ കമ്മറ്റിയുടെയും അധ്യാപകരുടെയും സംയുക്തയോഗം 3/06/2016 വെള്ളിയാഴ്ച വൈകുന്നേരം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എസ്.എസ്.എല്‍.സി, പ്ലസ്സ് ടു എന്നിവയിലെ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ അധ്യാപകരെയും യോഗം അനുമോദിച്ചു. സ്കുൂളില്‍ വരും വര്‍ഷം നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എ .യുടെ മുഴുവന്‍ സഹായസഹകരണങ്ങളും ഉണ്ടായിരിക്കുമെന്ന് പി.ടി.എ അംഗങ്ങള്‍ യോഗത്തെ അറിയിച്ചു. യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ഇ.പി രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ ഡോ.എം.കെ. രാജശേഖരന്‍, പി.ടി.എ പ്രസിഡന്റ് വി.രാജന്‍, വൈസ് പ്രസിഡന്റ്.കെ. സുധാകരന്‍, എസ്.എം.സി ചെയര്‍മാന്‍ വി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.No comments:

Post a Comment

Previous Page Next Page Home