കയ്യൂർ ഗവ: എൽ.പി.സ്കൂളിൽ നടന്ന കയ്യർ - ചീമേനിപഞ്ചായത്ത്തല മെട്രിക് മേളയിൽ 12 വിദ്യാലയങ്ങളിൽ നിന്നായി 48 കുട്ടികളും 12 അധ്യാപകരും പങ്കെടുത്തു.സ്കൂൾ തല മെട്രിക് ക്യാമ്പിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ പഠനോപകരണങ്ങളുടെ പ്രദർശനവും അവതരണവുമായിരുന്നു മേളയിലെ മുഖ്യ ഇനം. മെട്രിക് അളവുകളുമായി ബന്ധപ്പെട്ട പുതുമയാർന്ന പ്രവർത്തനങ്ങൾ, മെട്രിക് ക്വിസ്, കമ്പവലി തുടങ്ങിയ ഇനങ്ങളും ഗണിത കൗതുകം പകരുന്നവ തന്നെയായിരുന്നു. ഗ്രാമ പഞ്ചായത്ത് മെമ്പർ പി.മോഹനൻ മേള ഉൽഘാടനം ചെയ്തു.

No comments:

Post a Comment

Previous Page Next Page Home